ETV Bharat / state

Trivandrum corporation കക്കൂസ് മാലിന്യം വഴിയിൽ തള്ളിയ ഓട്ടോറിക്ഷ തിരുവനന്തപുരം നഗരസഭ ഭരണസമിതി ഇടപെട്ട് വിട്ടുനൽകി - യുഡിഎഫ്‌

Trivandrum Corporation Released Waste Dumb Autorickshaw : ഓഗസ്റ്റ് 27നു രാത്രിയിൽ വഴിയരികിൽ കക്കൂസ്‌ മാലിന്യം (bathroom waste) തള്ളിയ വാഹനത്തെ തിരുവനന്തപുരം നഗരസഭ ഭരണസമിതി ഇടപെട്ട് വിട്ടു നൽകി. കോടതി നിയമങ്ങൾ കണക്കിലെടുക്കാതെയാണ് ഓട്ടോറിക്ഷ (Autorickshaw) വിട്ടു നൽകിയത്‌. പ്രതി സിഐടിയു നേതാവായതിനാലാണ് ഭരണ സമിതി ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

TRIVANDRUM  muncipal commission  waste  kerala  health department  ldf  udf  bjp  തിരുവനന്തപുരം  മാലിന്യം വഴിയിൽ തള്ളിയ ഓട്ടോറിക്ഷ  സിഐടിയു  നഗരസഭ ഭരണസമിതി  ആരോഗ്യ വിഭാഗം  എൽഡിഎഫ്‌  യുഡിഎഫ്‌  ബിജെപി
trivandrum municipal commission
author img

By ETV Bharat Kerala Team

Published : Sep 3, 2023, 3:00 PM IST

തിരുവനന്തപുരം : കക്കൂസ് മാലിന്യം വഴിയിൽ തള്ളിയ ഓട്ടോറിക്ഷ തിരുവനന്തപുരം നഗരസഭ ഭരണസമിതി ഇടപെട്ട് വിട്ടു നൽകി. കഴിഞ്ഞ മാസം ഓഗസ്റ്റ് 27 നായിരുന്നു കക്കൂസ് മാലിന്യം റോഡരികിൽ തള്ളുന്നതിനിടെ ഓട്ടോറിക്ഷ പിടിയിലാകുന്നത്. അനധികൃത മാലിന്യ നിക്ഷേപം പിടികൂടാൻ നിയോഗിച്ച രാത്രികാല സംഘമായിരുന്നു പുലർച്ചെ ചാക്ക ദേശീയ പാതയുടെ ഭാഗത്ത് കക്കൂസ് മാലിന്യം ഉൾപ്പെടെ വഴിയരികിൽ തള്ളുകയായിരുന്ന വാഹനം പിടികൂടുന്നത്.

വാഹനം പിടികൂടി ഹെൽത്ത്‌ ഇൻസ്‌പെക്‌ടറെയും തുടർന്ന് ഹെൽത്ത്‌ ഇൻസ്‌പെക്‌ടർ (health inspector), ഹെൽത്ത്‌ ഓഫിസർക്കും വാഹനം കൈമാറി. സംഭവത്തിൽ പിടികൂടിയ ഓട്ടോറിക്ഷയുടമ നിർധനനാണെന്നും നിത്യവൃത്തിക്ക് വേറെ വഴി ഇല്ലാത്തതിനാൽ വാഹനം വിട്ടു നൽകണമെന്നും ഹെൽത്ത്‌ ഓഫിസറോട് ഭരണസമിതിയിലെ ആരോഗ്യ വിഭാഗം സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധി പ്രകാരം മാലിന്യം വഴിയിൽ തള്ളിയാൽ പിടികൂടുന്ന വാഹനം കോടതിയുടെ അനുമതി ലഭിക്കാതെ മടക്കി നൽകാൻ പാടില്ല. (Trivandrum Municipal Commission Released Waste Dumb Autorickshaw Without Court Permission)

ഇതു കൂടാതെ പൊതു സ്‌ഥലത്ത്‌ മാലിന്യം തള്ളുന്നവരിൽ നിന്നു മുനിസിപ്പൽ ആക്‌ടിനു പുറമെ ജലനിയമ വ്യവസ്ഥകളും ഉൾപ്പെടുത്തി പിഴ ഈടാക്കണമെന്നും നിർദേശമുണ്ട്. ചട്ടങ്ങൾ പ്രകാരം നഗരസഭ ആരോഗ്യ വിഭാഗം തുടർ നടപടികൾക്കായി കലക്‌ടറേറ്റിന്‌ റിപ്പോർട്ട്‌ നൽകിയെന്ന് ഹെൽത്ത്‌ ഓഫിസർ ഭരണ സമിതി അംഗങ്ങൾക്ക് മറുപടി നൽകി. എന്നാൽ ഹെൽത്ത്‌ ഓഫിസറെ ഭരണസമിതി അംഗങ്ങൾ വിളിച്ചു വരുത്തി അധിക്ഷേപിക്കുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദം ചെലുത്തി ഭരണസമിതി വാഹനം ഇപ്പോൾ ഉടമയെ തിരികെ ഏല്‍പ്പിച്ചിട്ടുണ്ട്.

സംഭവത്തിൽ ഇതുവരെ പിഴയും ഈടാക്കിയിട്ടില്ല. സംഭവത്തിൽ പിഴ ഈടാക്കാനുള്ള നടപടികൾ തുടരുകയാണെന്നാണ് തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യ വിഭാഗം നൽകുന്ന വിശദീകരണം.

നിലവിൽ ഇതു സംബന്ധിച്ച ഫയൽ നഗരസഭ ആരോഗ്യ വിഭാഗം കലക്‌ടറേറ്റിലേക്ക് കൈമാറിയിട്ടുണ്ട്. കലക്‌ടറേറ്റിൽ നിന്നും ഫയൽ കോടതിയിലേക്ക് കൈമാറും. തുടർന്ന് കോടതി നിർദേശിക്കുന്ന പിഴ ഉടമ അടയ്ക്കേണ്ടി വരുമെന്നും നഗരസഭ ആരോഗ്യ വിഭാഗം വിശദീകരിക്കുന്നു.

അതേ സമയം ചട്ട വിരുദ്ധമായി വാഹനം വിട്ടു നൽകാൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തുന്ന എൽഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതിയുടെ പ്രവർത്തനത്തിൽ വലിയ പ്രതിഷേധമാണ് പ്രതിപക്ഷമായ യുഡിഎഫും (UDF) ബിജെപിയും (BJP) ഉയർത്തുന്നത്. വഴിയരികിൽ മാലിന്യം തള്ളിയ വള്ളക്കടവ് സ്വദേശി സിഐടിയു (CITU) നേതാവായത് കൊണ്ടാണ് ചട്ട വിരുദ്ധമായി വാഹനം വിട്ടു നൽകിയതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എൽഡിഎഫ്‌ (LDF) സ്വജനപക്ഷാഭേതം കാണിക്കുന്നു എന്നും ആരോപണമുണ്ട്‌.

ALSO READ : Brahmapuram | ബ്രഹ്മപുരത്ത് 'പട്ടാളപ്പുഴു' ഇറങ്ങും; അനുമതി നൽകി കോർപ്പറേഷൻ കൗൺസിൽ

ഇണ ചേർന്നാൽ ആൺ ഈച്ചകളും മുട്ടയിടുന്നതോടെ പെണ്ണീച്ചകളും ചാകും. മാലിന്യ സംസ്‌കണത്തിനായി പട്ടാളപ്പുഴുക്കളെ എത്തിക്കുന്നത് താത്കാലിക സംവിധാനമെന്ന് നിലയിൽ. പദ്ധതി നടപ്പിലാക്കുന്നത് സാവകാശം പരീക്ഷണാടിസ്ഥാനത്തിൽ മതിയെന്ന് പ്രതിപക്ഷം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.