ETV Bharat / state

ട്രൈബ്യൂണല്‍ വിധി നടപ്പാക്കണമെന്ന് ജേക്കബ് തോമസ് - undefined

ജേക്കബ് തോമസ്
author img

By

Published : Jul 30, 2019, 9:30 AM IST

Updated : Jul 30, 2019, 10:45 AM IST

09:26 July 30

സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സര്‍ക്കാറിന് കത്ത് നല്‍കി

തിരുവനന്തപുരം: കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സർക്കാറിന് കത്ത് നൽകി. ട്രൈബ്യൂണൽ ഉത്തരവ് സഹിതമാണ് കത്ത്. ചീഫ് സെക്രട്ടറിക്കും പൊതുഭരണ സെക്രട്ടറിക്കുമാണ് കത്തയച്ചിരിക്കുന്നത്. 

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചത്. അടിയന്തരമായി തന്നെ അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്‍റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്‍റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതില്‍ വിശദമായ വാദം കേട്ട ശേഷമാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്നതടക്കമുള്ള ജേക്കബ് തോമസിന്‍റെ വാദങ്ങളെല്ലാം ട്രൈബ്യൂണല്‍ അംഗീകരിച്ചിരുന്നു.

Intro:Body:

JACOB THOMAS

Conclusion:
Last Updated : Jul 30, 2019, 10:45 AM IST

For All Latest Updates

TAGGED:

JACOB THOMAS
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.