ETV Bharat / state

മരം മുറി മുഖ്യമന്ത്രിയുടെ ഓഫിസ് അറിഞ്ഞ്, വനം മന്ത്രിയുടെ വാദം വിചിത്രം: ചെന്നിത്തല - മുല്ലപ്പെരിയാറില്‍ മരം മുറി

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കള്ളക്കളി നടത്തുന്നുവെന്നും ഉദ്യേഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് സര്‍ക്കാരിനു രക്ഷപ്പെടാനാകില്ലെന്നും രമേശ് ചെന്നിത്തല.

ramesh chennithala  tree felling near mullaperiyar  tree felling  tree felling near baby dam  baby dam  mullaperiyar  wood cutting  ചെന്നിത്തല  രമേശ് ചെന്നിത്തല  മുല്ലപ്പെരിയാറില്‍ മരം മുറി  കോണ്‍ഗ്രസ്
ramesh chennithala on tree felling near mullaperiy
author img

By

Published : Nov 7, 2021, 1:45 PM IST

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരം മുറിക്ക് അനുമതി നല്‍കിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രമെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കള്ളക്കളി നടത്തുന്നു. ഉദ്യേഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് സര്‍ക്കാരിനു രക്ഷപ്പെടാനാകില്ല.

READ MORE:തമിഴ്നാട് മരം മുറി തുടങ്ങിയിട്ടുണ്ടാവാം, വിശദീകരണം തേടി: വനം മന്ത്രി

തമിഴ്നാട് മുഖ്യമന്ത്രിയുടെ നന്ദി അറിയിച്ച് കൊണ്ടുള്ള കത്ത് വ്യക്തമാകുന്നത് സര്‍ക്കാരിന്‍റെ അറിവോടെയാണ് മരംമുറിക്ക് അനുമതി നല്‍കിയിരിക്കുന്നത് എന്നാണ്. നേരത്തെ മുഖ്യമന്ത്രിയുടെ പല നിലപാടുകളും തമിഴ്‌നാടിന് സഹായകരമായിരുന്നു.

സമിതിക്ക് മുന്നിലും സര്‍ക്കാര്‍ ഒത്ത് കളിച്ചെന്ന് വ്യക്തമാകുന്നതാണ് മരംമുറിക്ക് നല്‍കിയ അനുമതി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ചകളാണ് അടിക്കടി ഉണ്ടാകുന്നത്. ഇത് സര്‍ക്കാര്‍ ബോധപുര്‍വം ചെയ്യുന്നതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.