സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം ബാക്കിനിൽക്കെ സംസ്ഥാനത്തെ ട്രഷറികളിൽ നിയന്ത്രണം. കഴിഞ്ഞ മാസം 20 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഈ മാസത്തോടെ കണ്ടിജൻസി ബില്ലുകൾ പൂർണ്ണമായും തടയനാണ് നിർദ്ദേശം. തദ്ദേശഭരണ സ്ഥാപനങ്ങൾ, കർഷകസംഘങ്ങൾ എന്നിവയുടെ ബില്ലുകൾ 25 -ാം തിയതി മുതൽ മാറ്റാൻ സാധിക്കുന്നില്ല. ജനുവരി 12 മുതൽ ഒരു ബില്ലും മാറുന്നില്ലെന്നാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരാതി.
ശമ്പള തീയതി കഴിഞ്ഞിട്ടെ ബില്ലുകൾ മാറാവുവെന്നാണ് ട്രഷറികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സാമ്പത്തിക പ്രതിസന്ധിയാണ് നിർദ്ദേശങ്ങൾക്ക് കാരണം എന്നാണ് റിപ്പോട്ടുകൾ.
സാമ്പത്തിക വർഷം അവസാനിക്കാറായതിനാൽ വലിയ തുക മാറാൻ വരുന്നതിനാലാണ് നിയന്ത്രണം കർശനമാക്കിയത്. നിരോധനമില്ലെന്ന് വിശദീകരിച്ച ധനവകുപ്പ് എല്ലാ മാസവും ഒമ്പത് വരെ ചില നിയന്ത്രണങ്ങൾ കൊണ്ടുവരാറുണ്ടെന്ന് വ്യക്തമാക്കി.