ETV Bharat / state

ഇ- മൊബിലിറ്റി പദ്ധതി; പ്രതിപക്ഷ ആരോപണം തള്ളി ഗതാഗത സെക്രട്ടറി - transport secretary denies allegations of opposions

ഗതാഗത വകുപ്പിന് കരട് ധാരണാപത്രമാണ് കമ്പനി കൈമാറിയതെന്നും ധാരണാപത്രത്തിൽ ഒപ്പിട്ടിട്ടില്ലെന്നും ഗതാഗത സെക്രട്ടറി കെ. ആർ. ജ്യോതിലാൽ.

ഇ-മൊബിലിറ്റി പദ്ധതി  പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ തള്ളി ഗതാഗത സെക്രട്ടറി  ഗതാഗത സെക്രട്ടറി  തിരുവനന്തപുരം  transport secretary  e-mobility project  transport secretary denies allegations of opposions  പ്രതിപക്ഷ നേതാവ്‌
ഇ-മൊബിലിറ്റി പദ്ധതി; പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ തള്ളി ഗതാഗത സെക്രട്ടറി
author img

By

Published : Jul 3, 2020, 5:37 PM IST

തിരുവനന്തപുരം: ഇ- മൊബിലിറ്റി പദ്ധതിയിൽ പ്രതിപക്ഷ നേതാവിന്‍റെ അഴിമതി ആരോപണം തള്ളി ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ. ഹെസ് കമ്പനിയുമായി ഇലക്ട്രിക് വാഹനങ്ങൾ ഉല്‍പാദിപ്പിക്കാൻ ധാരണാപത്രം ഒപ്പിട്ടിട്ടില്ലെന്ന് ഗതാഗത സെക്രട്ടറി പറഞ്ഞു. ഗതാഗത വകുപ്പിന് കരട് ധാരണാപത്രമാണ് കമ്പനി കൈമാറിയതെന്നും കെ.ആർ ജ്യോതിലാൽ പറഞ്ഞു.
പരിസ്ഥിതി സൗഹൃദമായ ഗതാഗത നയം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും ഉല്‍പാദനവും പ്രോത്സാഹിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി ഈ മേഖലയിൽ നിക്ഷേപം നടത്താൻ ഹെസ് കമ്പനി താത്പര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് സ്വിസ് മാതൃകയിൽ 2019 ജൂൺ 10ന് ഇ-ടെണ്ടർ ക്ഷണിച്ചു. ഹെസാല്ലാതെ മറ്റൊരു കമ്പനിയും നിക്ഷേപത്തിന് മുന്നോട്ടു വന്നിട്ടില്ലെന്നുമാണ് ഗതാഗത സെക്രട്ടറിയുടെ വിശദീകരണം. 2019 ജൂൺ 29നും 30നുമായി കൊച്ചിയിൽ 'ഇവോൾവ്' എന്ന പേരിൽ നടന്ന കേരള ഇലക്ട്രിക് മൊബിലിറ്റി എക്സ്പോ കോൺഫെറൻസിൽ ഹെസ് കമ്പനിയുടെ എം.ഡിയാണ് കെ.എ.എൽന് ധാരണപത്രത്തിന്‍റെ കരട് സമർപ്പിച്ചത്. ഈ കരട് ധാരണാപത്രമാണ് ഗതാഗത വകുപ്പിന് കൈമാറിയതെന്നും ധാരണാപത്രത്തിൽ ഒപ്പിട്ടിട്ടില്ലെന്നുമാണ് ഗതാഗത സെക്രട്ടറിയുടെ വിശദീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.