ETV Bharat / state

'കായിക മര്‍ദനം വനിത യാത്രികരുടെ പരാതിയെ തുടര്‍ന്ന്!': ന്യായീകരിച്ച് ഡി.വൈ.എസ്‌.പി

author img

By

Published : Jan 3, 2022, 12:43 PM IST

വനിത യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തതിനാലാണ് കായികമായി നേരിട്ടതെന്നും പാലക്കാട് റെയില്‍വേ ഡി.വൈ.എസ്‌.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ണൂരില്‍ ട്രെയ്‌നില്‍ മര്‍ദനം  പൊലീസ് ഉദ്യോഗസ്ഥനെ ന്യായീകരിച്ച് റെയില്‍വേ ഡി.വൈ.എസ്‌.പി  മാവേലി എക്‌സ്പ്രസില്‍ യാത്രികന് പൊലീസിന്‍റെ മര്‍ദനം  police assaults passenger in kannur Train  Palakkad todays news  പാലക്കാട് ഇന്നത്തെ വാര്‍ത്ത
ട്രെയ്‌നിലെ മര്‍ദനം: പൊലീസ് ഉദ്യോഗസ്ഥനെ ന്യായീകരിച്ച് പാലക്കാട് റെയില്‍വേ ഡി.വൈ.എസ്‌.പി

തിരുവനന്തപുരം: മാവേലി എക്‌സ്പ്രസില്‍ തലശേരിയില്‍ വച്ച് യാത്രക്കാരനെ റെയില്‍വേ പൊലീസ് എ.എസ്.ഐ ബൂട്ടിട്ട് ക്രൂരമായി ചവിട്ടിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ ന്യായീകരിച്ച് പാലക്കാട് റെയില്‍വേ ഡി.വൈ.എസ്‌.പിയുടെ റിപ്പോര്‍ട്ട്. വനിത യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്. മാറിയിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തതിനാലാണ് കായികമായി നേരിട്ടത്, മര്‍ദിച്ചത് തെറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവം വിവാദമായതോടെ റെയില്‍വേ എസ്.പി ചൈത്ര തെരേസ ജോണ്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഡി.വൈ.എസ്.പിയോടാവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ചൈത്ര തെരേസ ജോണ്‍ ഇ.ടി.വി ഭാരതിനോട് പറഞ്ഞു.

ALSO READ: ഇതാണ് പൊലീസ്: നിലത്തിട്ട് ബൂട്ട് കൊണ്ട് ചവിട്ടി, കാല് കൊണ്ട് കോരിയെറിഞ്ഞു; ട്രെയിൻ യാത്രികന് ക്രൂരമര്‍ദനം

തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മാവേലി എക്‌സ്പ്രസിന്‍റെ എസ്-2 കോച്ചില്‍ കയറിയ എ.എസ്.ഐയും മറ്റൊരു പൊലീസുകാരനും ചേര്‍ന്ന് റിസര്‍വേഷന്‍ ടിക്കറ്റില്ലെന്ന കാരണത്തില്‍ യാത്രക്കാരന്‍റെ കരണത്തടിച്ച് ചവിട്ടി താഴെ ഇട്ട ശേഷം ബൂട്ടിട്ട് ചവിട്ടുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് നടപടിയിലേക്ക് കടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.