ETV Bharat / state

ഫസ്‌റ്റടിച്ച് എറണാകുളം, രണ്ടാമത് തിരുവനന്തപുരം; കേരളത്തിലേക്ക് സഞ്ചാരികളെ ക്ഷണിച്ചുവരുത്തുന്ന ജില്ലകളില്‍ വയനാടും

author img

By ETV Bharat Kerala Team

Published : Dec 30, 2023, 4:58 PM IST

Updated : Dec 30, 2023, 10:53 PM IST

Tourists Kerala Visit 2023: കേരളത്തിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്, ഇക്കൊല്ലം സെപ്റ്റംബർ വരെ കേരളത്തിൽ എത്തിയത് 1.64 കോടി സഞ്ചാരികൾ, മുൻ വർഷത്തെക്കാൾ 28.28 ലക്ഷം. വർധന.(എക്സ്ക്ലൂസീവ്)

Profitable Tourism  Tourism Kerala  സഞ്ചാരികളുടെ എണ്ണം കൂടി  കേരളം ഇഷ്ട കേന്ദ്രം  Gods Own Country  Kerala Tourism
Tourists Kerala Visit 2023

തിരുവനന്തപുരം: കുന്നും മലയും താഴ്‌വരയും കായലും കടലും സമ്പന്നമാക്കിയ പ്രകൃതി മനോഹാരിത നിറഞ്ഞ കേരളം പണ്ട് മുതലേ വിനോദസഞ്ചാരികളുടെ സ്വപ്ന ഭൂമിയാണെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് 2023ൽ കേരളത്തിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കെന്ന് കണക്കുകൾ. ഇത് സംബന്ധിച്ച് വിനോദസഞ്ചാര വകുപ്പ് തയ്യാറാക്കിയ കണക്ക് ഇടിവി ഭാരതിന് ലഭിച്ചു.

2022നെ അപേക്ഷിച്ച് ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ വിദേശികൾ ഉൾപ്പെടെ 28.28 ലക്ഷം (28,28,255) വിനോദസഞ്ചാരികൾ അധികമായി എത്തിയതായാണ് ടൂറിസം വകുപ്പ് നൽകിയ കണക്കുകൾ വ്യക്തമാക്കുന്നത്. കേരള ടൂറിസം വകുപ്പിന്‍റെ കണക്കനുസരിച്ച് ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ 1.64 കോടി (1,64,15,943) വിനോദസഞ്ചാരികളാണ് കേരളത്തിൽ എത്തിയത്. ഇതിൽ 4,47,327 വിദേശ വിനോദസഞ്ചാരികളും 1.59 കോടി (1,59,68,616) ആഭ്യന്തര വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 2,06,852 വിദേശ വിനോദസഞ്ചാരികളും 1.33 കോടി (1,33,80,836) ആഭ്യന്തര വിനോദസഞ്ചാരികളും ഉൾപ്പെടെ ആകെ 1.35 കോടി (1,35,87,688) വിനോദസഞ്ചാരികളാണ് കേരളത്തിൽ എത്തിയത്.

കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 28.28 ലക്ഷം (28,28,255) വിനോദസഞ്ചാരികളാണ് കേരളത്തിൽ അധികമായി എത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് അധികമായി 25.87 ലക്ഷം (25,87,780) ആഭ്യന്തര വിനോദസഞ്ചാരികളും 2,40,475 വിദേശ വിനോദസഞ്ചാരികളുമാണ് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനായി കേരളത്തിലേക്ക് എത്തിയത്. കേരളം വിനോദസഞ്ചാരികളുടെ ഇഷ്ടഇടമായി മാറിയെന്നാണ് ടൂറിസം വകുപ്പ് നൽകിയ കണക്കുകൾ വ്യക്തമാക്കുന്നത്.

2022ൽ ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്ക് പരിശോധിച്ചാൽ കേരളത്തിൽ എത്തിയ ആകെ വിനോദസഞ്ചാരികളുടെ എണ്ണം 1.92 കോടി (1,92,12,963) ആണ്. ഈ വർഷം നിലവിൽ സെപ്റ്റംബർ വരെയുള്ള കണക്കാണ് ലഭിച്ചിരിക്കുന്നത്. ക്രിസ്മസ് പുതുവത്സര സീസൺ അടക്കമുള്ള ഡിസംബർ വരെയുള്ള കണക്കുകൾ കൂടി പുറത്തുവരുമ്പോൾ ഈ വർഷം കേരളത്തിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണം ഇനിയും ഉയരും. 2022ൽ 35,000 കോടിയോളം രൂപയുടെ വരുമാനമാണ് കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിലേക്ക് ലഭിച്ചതെന്നും അധികൃതർ വ്യക്തമാക്കുന്നു.
വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയം എറണാകുളം: വിദേശ വിനോദ സഞ്ചാരികൾക്കും ആഭ്യന്തര വിനോദസഞ്ചാരികൾക്കും ഏറ്റവും ഇഷ്ടം കേരളത്തിലെ എറണാകുളം ജില്ലയാണെന്നാണ് കണക്കുകൾ പറയുന്നത്. 2023 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് എറണാകുളം ജില്ലയിലാണ് വിദേശ വിനോദസഞ്ചാരികൾ കൂടുതലും എത്തിയത്. 2,04,549 പേരാണ് ഇക്കാലയളവിൽ എറണാകുളത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തിയത്. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. 98,179 തലസ്ഥാനത്തെത്തിയത്. 68,798 പേരാണ് ഇടുക്കി ജില്ലയിൽ സന്ദർശനം നടത്തിയത്.

ആഭ്യന്തര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തിയതും എറണാകുളം ജില്ലയിലാണ്. 33.18 ലക്ഷം (33,18,391) പേരാണ് എറണാകുളത്ത് എത്തിയത്. ഇടുക്കിയാണ് രണ്ടാം സ്ഥാനത്ത്. 26.61 ലക്ഷം (26,61,934) പേരാണ് ഇടുക്കിയിൽ എത്തിയത്. 25.61 ലക്ഷം (25,61,787) ആഭ്യന്തര വിനോദസഞ്ചാരികളുമായി തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്. കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പ്രതീക്ഷയുടെ കുതിപ്പേകിയാണ് 2023 കടന്നുപോകുന്നത്.

പുതുവർഷത്തിൽ കേരളത്തിലേക്ക് എത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായി വയനാട് മാറുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.12,87,126 ആഭ്യന്തര സഞ്ചാരികൾ ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ വയനാടിന്‍റെ ഭംഗി നുകരാനെത്തി.

എന്നാൽ വിദേശ വിനോദസഞ്ചാരികളെ സംബന്ധിച്ചടുത്തോളം വയനാട് അവരുടെ ഇഷ്ട ഇടമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വെറും 2,882 വിദേശികളാണ് ഈ കാലയളവിൽ വയനാട്ടിൽ വന്നുപോയത്. മറ്റ് ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോൾ കാസർകോട്, പത്തനംതിട്ട ജില്ലകളിലാണ് സഞ്ചാരികളുടെ എണ്ണത്തിൽ കുറവുള്ളത്.

Last Updated : Dec 30, 2023, 10:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.