ETV Bharat / state

കെഎഎസിലേക്ക് സംസ്ഥാന പൊലീസ് സേനയിൽ നിന്ന് മൂന്നുപേര്‍

author img

By

Published : Oct 9, 2021, 10:40 AM IST

ആനന്ദ് എസ് കുമാർ (11-ാം റാങ്ക്), അരുൺ അലക്‌സാണ്ടർ (46-ാം റാങ്ക്), പി.കെ അനീഷ് (59-ാം റാങ്ക്) എന്നിവരാണ് കെഎഎസ് കടമ്പ കടന്നത്

kas  three officers from the state police force to kas  state police force to kas  state police force officers to kas  three state police force officers to kas  കെഎഎസിലേക്ക് സംസ്ഥാന പൊലീസ് സേനയിൽ നിന്ന് മൂന്ന് ഉദ്യോഗസ്ഥർ  സംസ്ഥാന പൊലീസ് സേന ഉദ്യോഗസ്ഥർ  സംസ്ഥാന പൊലീസ് സേന ഉദ്യോഗസ്ഥർ കെഎഎസിലേക്ക്  കെഎഎസ്  കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്  Kerala Administrative Service
കെഎഎസിലേക്ക് സംസ്ഥാന പൊലീസ് സേനയിൽ നിന്ന് മൂന്ന് ഉദ്യോഗസ്ഥർ

തിരുവനന്തപുരം : കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക് സംസ്ഥാന പൊലീസ് സേനയിൽ നിന്ന് മൂന്ന് ഉദ്യോഗസ്ഥർ. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ ഡെപ്യൂട്ടേഷനിലുള്ള മലബാർ സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥനായ നെടുമങ്ങാട് സ്വദേശി ആനന്ദ് എസ് കുമാർ, കെഎപി മൂന്നാം ബറ്റാലിയനിലെ അരുൺ അലക്‌സാണ്ടർ, ഇടുക്കി ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ പി.കെ അനീഷ് എന്നിവരാണ് കെഎഎസ് കടമ്പ കടന്നത്.

നെടുമങ്ങാട് മേലാംകോട് സ്വദേശിയായ ആനന്ദ് എസ് കുമാർ കെഎഎസ് രണ്ടാം സ്ട്രീമിൽ 11-ാം റാങ്കുകാരനാണ്. കോഴിക്കോട് ഫറൂഖ് കോളജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയശേഷം 2017ൽ പൊലീസിൽ ചേർന്നു. തൃശൂരിലെ പൊലീസ് പരിശീലനകേന്ദ്രത്തിൽ രണ്ടുവർഷത്തെ സേവനത്തിനുശേഷമാണ് തിരുവനന്തപുരത്ത് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ എത്തിയത്.

ALSO READ:കെഎഎസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ റാങ്കുകള്‍ പെണ്‍കുട്ടികള്‍ക്ക്

വയനാട് പുൽപ്പള്ളി സ്വദേശിയായ അരുൺ അലക്‌സാണ്ടർ രണ്ടാം സ്ട്രീമിലെ 46-ാം റാങ്കുകാരനാണ്. 2011ൽ സ്പോർട്‌സ് ഹവിൽദാർ നിയമനത്തിലൂടെ കെഎപി മൂന്നാം ബറ്റാലിയന്‍റെ ഭാഗമായി പൊലീസിലെത്തി. സേനയുടെ ഭാഗമായിരിക്കെത്തന്നെ മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിദൂരപഠനത്തിലൂടെ ചരിത്രത്തിൽ ബിഎ പൂർത്തീകരിച്ചു.

ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി സ്വദേശിയാണ് രണ്ടാം സ്ട്രീമിൽ 59-ാം റാങ്കുകാരനായ അനീഷ് പി.കെ. നിലവിൽ ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറാണ്. രാജകുമാരി എൻഎസ്എസ് കോളജിൽ നിന്ന് ഇലക്ട്രോണിക്‌സ് ബിരുദവും തൊടുപുഴ ഐഎച്ച്ആർഡിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയശേഷം 2005ലാണ് പൊലീസിൽ പ്രവേശിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.