തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളിലും പൊതു പരിപാടികളിലും പങ്കെടുപ്പിക്കുന്നതിൽ നിയമോപദേശം തേടുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ. ആന ഉടമകളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെച്ചിക്കോട്ട്കാവ് രാമചമന്ദ്രന് വിലക്കേർപ്പെടുത്തിയതോടെ ആനകളെ വിട്ട് നൽകില്ലെന്ന ആന ഉടമ സംഘത്തിന്‍റെ നിലപാടിനെ തുടര്‍ന്നായിരുന്നു മന്ത്രി ഉടമകളുടെ യോഗം വിളിച്ചത്.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന് പങ്കെടുപ്പിക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ നാളെ ഉച്ചയോടെ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂര്‍ ജനതക്കും ആനയുടമകള്‍ക്കും ഉചിതമായ തീരുമാനമാകും എടുക്കുക. തൃശ്ശൂര്‍ പൂരം നടത്തിപ്പിൽ ആശങ്കയില്ലെന്നും മുൻവർഷത്തേക്കാൾ ഭംഗിയായി പൂരം നടത്തുമെന്നും മന്ത്രി പറഞ്ഞു.