തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ്. സിസി ടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കസ്റ്റംസിൽ നിന്ന് ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന ഐടി വകുപ്പിന് കീഴിലുള്ള കേരള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, സ്പെയ്സ് പാർക്ക് എന്നിവിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ കസ്റ്റംസ് പൊലീസിനോട് ആവശ്യപ്പെട്ടതായി വാർത്തകൾ വന്നതിനെ തുടർന്നാണ് പൊലീസ് മേധാവിയുടെ വിശദീകരണം.
സ്വപ്ന സുരേഷിന്‍റെ സിസി ടിവി ദൃശ്യം കസ്റ്റംസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ്
സിസി ടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കസ്റ്റംസിൽ നിന്ന് ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ