ETV Bharat / state

സഖാവേ ഒഴിവുണ്ട്, ആളുണ്ടോ? സിപിഎം ജില്ല സെക്രട്ടറിയ്ക്ക് തിരുവനന്തപുരം മേയറുടെ കത്ത് - സിപിഎം ജില്ല സെക്രട്ടറിയ്ക്ക്

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതെന്നും ഇതിനായുള്ള വെബ്‌സൈറ്റിന്‍റെ വിവരങ്ങളും ആരോഗ്യ വിഭാഗത്തിലേക്ക് നിയമിക്കുന്ന തസ്‌തികകളുടെ വിശദ വിവരങ്ങളും കത്തില്‍.

കോര്‍പ്പറേഷനില്‍ നിയമന വിവാദം  staff appionment controversy  mayors letter to cpm district secretary  താത്ക്കാലിക തസ്‌തികകളിലേക്കുള്ള അനധികൃത നിയമനം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
'നിയമന വിവാദം' 'താത്ക്കാലിക തസ്‌തികകളിലേക്ക് സിപിഎം പ്രവര്‍ത്തകരെ ആവശ്യമുണ്ട്': മേയറുടെ കത്ത് പുറത്ത്
author img

By

Published : Nov 5, 2022, 10:31 AM IST

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ആരോഗ്യ വിഭാഗത്തിലെ 295 താത്കാലിക നിയമനത്തിനായി സിപിഎമ്മിനോട് ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ കത്ത് പുറത്തായി. ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ നിയമനത്തിനുള്ള മുന്‍ഗണന ലിസ്റ്റുള്ളവരുടെ പട്ടിക ആവശ്യപ്പെട്ടിരിക്കുന്നത്.

കോര്‍പ്പറേഷനില്‍ നിയമന വിവാദം  staff appionment controversy  mayors letter to cpm district secretary  താത്ക്കാലിക തസ്‌തികകളിലേക്കുള്ള അനധികൃത നിയമനം  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
മേയറുടെ കത്ത് പുറത്ത്

പാര്‍ട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ നിന്നാണ് കത്ത് പുറത്തായത്. സഖാവേ എന്ന് അഭിസംബോധന ചെയ്‌ത് തുടങ്ങുന്ന കത്തില്‍ ആരോഗ്യ വിഭാഗത്തിലേക്ക് നിയമിക്കുന്ന തസ്‌തികകളുടെ വിശദ വിവരങ്ങളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതെന്നും ഇതിനായുള്ള വെബ്‌സൈറ്റിന്‍റെ വിവരങ്ങളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോര്‍പ്പറേഷനില്‍ സിപിഎം താത്കാലിക ജീവനക്കാരെ കുത്തി നിറയ്ക്കുകയാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന കത്ത്. സിപിഎം ജില്ല ഘടകത്തിലെ വിഭാഗീയതയാണ് കത്ത് പുറത്തുവരാന്‍ കാരണമെന്നാണ് സൂചന. ജില്ല സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സിപിഎമ്മിലെ രീതിയനുസരിച്ച് സെക്രട്ടേറിയറ്റിലെത്തിയാല്‍ ജില്ല സെക്രട്ടറി സ്ഥാനം ഒഴിയുകയാണ് പതിവ്. എന്നാല്‍ പുതിയ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് നിരവധി പേര്‍ അവകാശവാദമുന്നയിച്ചതോടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ആനാവൂര്‍ നാഗപ്പന്‍ തന്നെ തുടരട്ടേയെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഈ വിഭാഗീയ പ്രശ്‌നങ്ങളാണ് ഇത്തരമൊരു കത്ത് പുറത്ത് വരാന്‍ കാരണം. കോര്‍പ്പറേഷനിലെ പ്രതിപക്ഷമായ ബിജെപി വിഷയം ഏറ്റെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.