തിരുവനന്തപുരം: ബിനീഷിനെ കെസിഎയുടെ ഭാഗമാക്കാന്‍ ബിനാമി സംഘങ്ങള്‍ ഇടപെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇതിന് സര്‍ക്കാര്‍ സഹായത്തോടെ നീക്കം നടന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കെസിഎയെ മറയാക്കി ഹവാല ഇടപാടുകളും കള്ളക്കടത്തും നടക്കുന്നു. ശതകോടിയുടെ അഴിമതിയാണ് കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്ര ഏജസികള്‍ അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സ്പോർട്‌സ് കൗൺസിൽ പ്രസിഡന്‍റിന്‍റെ കാർ അദ്ദേഹത്തിന്‍റെ പിഎ നിരവധി തവണ സ്വർണക്കടത്തിനായി ഉപയോഗിച്ചതായും സ്വർണക്കടത്ത് സംഘവുമായി പിഎയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. നിരവധി തവണ ഈ കാർ വിമാനത്തവളത്തിലേക്കും ശിവശങ്കറിന്‍റെ ഓഫീസിലേക്കും വീട്ടിലേക്കും പോയിട്ടുണ്ട്. നയതന്ത്ര ബാഗേജിൽ നിന്ന് സ്വർണം പിടിച്ചെടുത്ത ദിവസം കാർ സ്വർണവുമായി ബെംഗ്ലൂരുവിലേക്ക് പോയതായും സുരേന്ദ്രന്‍ ആരോപിച്ചു.