ETV Bharat / state

ജയിലുകളിൽ അനുവദനീയമായതിലും കൂടുതൽ തടവുകാരുണ്ടെന്ന് മുഖ്യമന്ത്രി

രണ്ട് സെന്‍ട്രല്‍ ജയിലുകളിലും അഞ്ച് ജില്ലാ ജയിലുകളിലും എട്ട് സ്‌പെഷ്യല്‍ സബ് ജയിലുകളിലും പതിനൊന്ന് സബ് ജയിലുകളിലും അനുവദനീയമായതിലും കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു

ജയിലുകളിൽ അനുവദനീയമായതിലും കൂടുതൽ തടവുകാരുണ്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍  നിയമസഭ  സംസ്ഥാനത്തെ ജയിലുകള്‍  prisons  Chief Minister Pinarayi
ജയിലുകളിൽ അനുവദനീയമായതിലും കൂടുതൽ തടവുകാരുണ്ട്; മുഖ്യമന്ത്രി
author img

By

Published : Feb 5, 2020, 3:20 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ അനുവദനീയമായതിലും കൂടുതൽ തടവുകാരെ പാർപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് സെന്‍ട്രല്‍ ജയിലുകളിലും അഞ്ച് ജില്ലാ ജയിലുകളിലും എട്ട് സ്‌പെഷ്യല്‍ സബ് ജയിലുകളിലും പതിനൊന്ന് സബ് ജയിലുകളിലും അനുവദനീയമായതിലും കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സെന്‍ട്രല്‍ ജയിലുകള്‍ ഉള്‍പ്പെടെ നിലവിലുളള 55 ജയിലുകളിലുമായി 7653 തടവുകാരാണുള്ളതെന്ന് എ.ഷംസുദ്ദീന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി. തടവുകാരിൽ 7479 പുരുഷന്മാരും 174 സ്ത്രീകളുമാണുള്ളത്. ഈ വര്‍ഷം ജനുവരി 28 വരെയുള്ള കണക്കാണിത്.

ഭരണനിര്‍വഹണച്ചെലവ് കുറക്കലടക്കം ലക്ഷ്യമിട്ട് സംസ്ഥാനത്ത് നിലവിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകള്‍ പതിനൊന്നായി ചുരുക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. ഇതിനുള്ള വകുപ്പ് തല നടപടികള്‍ തുടരുകയാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Intro:സംസ്ഥാനത്തെ ജയിലുകളിൽ അനുവദനീയമായതിലും കൂടുതൽ തടവുകാരെ പാർപ്പിക്കേണ്ട സാഹചര്യമാണെന്ന് സർക്കാർ.രണ്ട് സെന്‍ട്രല്‍ ജയിലുകളിലും അഞ്ച് ജില്ലാ ജയിലുകളിലും എട്ട് സ്‌പെഷ്യല്‍ സബ്ജയിലുകളിലും 11 സബ്ജയിലുകളിലും അനുവദനീയമായതിലും കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സെന്‍ട്രല്‍ ജയിലുകള്‍ ഉള്‍പ്പെടെ നിലവിലുളള 55 ജയിലുകളിലായി 7653 തടവുകാരുള്ളതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു . എ.ഷംസുദ്ദീന്റെ ചോദ്യത്തിന് രേഖ മൂലമാണ് മുഖ്യമന്ത്രിയുടെ മറുപടി. തടവുകാരിൽ 7479 പുരുഷന്‍മാരും 174 സ്ത്രീകളുമാണ്.ഈ വര്‍ഷം
ജനുവരി 28 വരെയുള്ള കണക്ക് .
ഭരണനിര്‍വഹണച്ചിലവ് കുറയ്ക്കലടക്കം ലക്ഷ്യമിട്ട് സംസ്ഥാനത്ത് നിലവിലുള്ള  16 ക്ഷേമനിധി ബോര്‍ഡുകള്‍  11 ആയി ചുരുക്കുമെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. ഇതിനുള്ള വകുപ്പ് തല നടപടികള്‍ തുടരുകയാണ്. .  തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുന്ന കാര്യം ആലാചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Body:....Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.