ETV Bharat / state

സത്യപ്രതിജ്ഞ പന്തൽ പൊളിച്ചില്ല: വാക്സിനേഷൻ കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ചു

80000 ചതുരശ്ര അടി വിസ്താരമുള്ള കൂറ്റൻ പന്തലാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ നിർമിച്ചത്

vaccination center  swearing-in ceremony stadium  thiruvananthapuram  kerala government  സത്യപ്രതിജ്ഞ പന്തൽ പൊളിച്ചില്ല  വാക്സിനേഷൻ കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ചു  വാക്സിനേഷൻ കേന്ദ്രം  രണ്ടാം പിണറായി സർക്കാര്‍
സത്യപ്രതിജ്ഞ പന്തൽ പൊളിച്ചില്ല: വാക്സിനേഷൻ കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ചു
author img

By

Published : May 21, 2021, 12:18 PM IST

Updated : May 21, 2021, 2:05 PM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ, വാക്സിനേഷൻ കേന്ദ്രമായി പ്രവർത്തനം ആരംഭിച്ചു. 80000 ചതുരശ്ര അടി വിസ്താരമുള്ള കൂറ്റൻ പന്തലാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ നിർമ്മിച്ചത്. ലക്ഷങ്ങൾ ചെലവിട്ട് വേദി നിർമ്മിക്കുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് സർക്കാരിനെതിരെ ഉയർന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം വേദി പൊളിക്കരുതെന്നും വാക്സിനേഷൻ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും വിവിധ കോണിൽനിന്ന് അഭിപ്രായങ്ങളും ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം വാക്സിനേഷൻ കേന്ദ്രമായി പ്രവർത്തനം തുടങ്ങിയത്.

സെൻട്രൽ സ്റ്റേഡിയം ഇനിമുതല്‍ വാക്സിന്‍ കേന്ദ്രം

Read More: 2 മീറ്റര്‍ അകലം പാലിച്ച് ഇരിപ്പിടം, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സത്യപ്രതിജ്ഞ

തിരുവനന്തപുരം ജില്ലയിലെ പ്രധാന വാക്സിനേഷൻ കേന്ദ്രമായ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ തിക്കും തിരക്കും വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. അതിനിടെയാണ് വിമർശനങ്ങൾക്ക് മാതൃകാപരമായ നടപടിയിലൂടെ സർക്കാർ മറുപടി നൽകിയത്.

Last Updated : May 21, 2021, 2:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.