ETV Bharat / state

സ്വകാര്യ ക്വാറിയിലെ കിണറ്റിൽ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി - old man was found dead in a well in a private quarry

ക്വാറിയുടമ വയോധികന് വസ്തു ഇടപാടില്‍ പണം നല്‍കാനുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍

ക്വാറി  വയോധികൻ മരിച്ച നിലയില്‍  കിണർ  മരിച്ച നിലയില്‍ കണ്ടെത്തി  സ്വകാര്യ ക്വാറി  old man was found dead  private quarry  old man was found dead in a well in a private quarry  തിരുവനന്തപുരം
സ്വകാര്യ ക്വാറിയിലെ കിണറ്റിൽ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
author img

By

Published : Apr 20, 2021, 1:39 PM IST

തിരുവനന്തപുരം: ആനാവൂരിൽ സ്വകാര്യ ക്വാറിയിലെ കിണറ്റിൽ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.
വീട്ടിയറം റോഡരികത്തു വീട്ടിൽ ഭാസ്കരൻ നാടാറിനെയാണ് (60) മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ഭാസ്കരൻ നാടാരുടെ ഭൂമി സമീപത്തെ ക്വാറിയുടമ അടുത്തിടെ വാങ്ങിയിരുന്നു. ഈ ക്വാറിയുടമയുടെ കിണറ്റിലാണ് ഭാസ്കരൻ നാടാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭൂമിയിടപാടില്‍ ഭാസ്കൻ നാടാര്‍ക്ക് പണം ലഭിക്കാനുണ്ടായിരുന്നുവെന്നും അതു വാങ്ങാൻ പോയ ഭാസ്കരനെ അടുത്ത ദിവസം മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നുമാണ് ആരോപണം.

മാസങ്ങൾക്കു മുമ്പ് ഇതേ ക്വാറിയിൽ സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നെയ്യാറ്റിൻകര ഫയർഫോഴ്സിന്‍റെ സഹായത്തോടെ പുറത്തെടുത്ത മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്കുശേഷം തുടർ നടപടി സ്വീകരിക്കും. മാരായമുട്ടം പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.