ETV Bharat / state

assembly ruckus case| നിയമസഭ കൈയാങ്കളി കേസ്: തുടരന്വേഷണത്തിന് അനുമതി നൽകി കോടതി - നിയമസഭ ആക്രമണ കേസ്

നിയമസഭ കൈയാങ്കളി കേസിൽ തുടരന്വേഷണത്തിന് അനുമതി. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും ഒരോ മൂന്ന് ആഴ്‌ച കൂടുമ്പോൾ അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി.

Court News  assembly ruckus case  kerala assembly ruckus case  probe into the kerala assembly ruckus case  thiruvanathapuram court  നിയമസഭ കൈയാങ്കളി കേസ്  നിയമസഭ കൈയാങ്കളി കേസിൽ അന്വേഷണം  നിയമസഭ കൈയാങ്കളി കേസിൽ അന്വേഷണത്തിന് അനുമതി  നിയമസഭ  നിയമസഭ കേസ്  നിയമസഭ ആക്രമണ കേസ്  നിയമസഭ കൈയാങ്കളി
assembly ruckus case
author img

By

Published : Jul 6, 2023, 12:27 PM IST

Updated : Jul 6, 2023, 2:24 PM IST

തിരുവനന്തപുരം : എല്‍ഡിഎഫ് നേതാക്കൾ പ്രതികളായ നിയമസഭ കൈയാങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷക്ക് അനുമതി നൽകി കോടതി. ഉപാധികളോടെയാണ് കോടതി അനുമതി നൽകിയത്. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം, ഒരോ മൂന്ന് ആഴ്‌ച കൂടുമ്പോൾ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം എന്നി കർശന ഉപാധികളോടെയാണ് കോടതി അനുമതി.

എട്ട് വർഷം പഴക്കമുള്ള കേസ് ആയതുകൊണ്ടാണ് ഇത്തരം ഉപാധി എന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയലിന്‍റേതാണ് ഉത്തരവ്. വിവിധ കോടതികൾ പരിഗണിക്കുന്ന കേസുകൾ ഒരുമിച്ച് അനുവദിക്കണമെന്ന് ഹർജി ഇതിന് ശേഷമേ തീരുമാനം എടുക്കുകയുള്ളു എന്നും കോടതി വ്യക്തമാക്കി.

ഇത് കൂടാതെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ വിചാരണ നടപടികൾ നിറുത്തി വയക്കണം എന്ന സർക്കാർ ആവശ്യത്തിനും കോടതി അനുമതി നൽകി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഇടത് നേതാക്കളായ ഇ പി ജയരാജൻ, കെ ടി ജലീൽ എംഎല്‍എ, കെ അജിത്, കെ കുഞ്ഞമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. വിചാരണ തിയതി തീരുമാനിക്കാൻ ഇരുന്ന ദിവസം തന്നെ പൊലീസിന്‍റെ ഈ നീക്കം വിചാരണ നടപടികൾ വൈകിപ്പിക്കാൻ കാരണമാകും.

കേസ് ജൂലൈ 27ന് വേണ്ടും പരിഗണിക്കും. 2015 മാര്‍ച്ച് 13നാണ് ബാര്‍ കോഴക്കേസിലെ ഏക പ്രതിയായ മുന്‍ ധനകാര്യമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് എംഎല്‍എമാര്‍ നിയമസഭയിൽ കൈയാങ്കളി നടത്തിയത്. ബജറ്റ് അവതരണം തടസപ്പെടുത്താൻ നടത്തിയ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. സ്‌പീക്കറുടെ കസേര, എമർജൻസി ലാമ്പ്, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക് മോണിറ്റർ, ഹെഡ്‍ഫോൺ എന്നിവ നശിപ്പിച്ചു. 2,20,093 രൂപയുടെ നാശനഷ്‌ടം സര്‍ക്കാര്‍ ഖജനാവിന് അന്ന് ഉണ്ടാക്കിയെന്നാണ് കേസ്. നിയമസഭ കൈയാങ്കളി കേസിലെ അഞ്ചാം പ്രതിയാണ് വി ശിവൻകുട്ടി.

കേസ് പിൻവലിക്കാൻ സർക്കാർ സിജിഎം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ, അപേക്ഷ സിജെഎം കോടതി തള്ളി. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയിലും ഹർജി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതിയും സിജെഎം കോടതിയുടെ വിധി ശരിവക്കുകയായിരുന്നു. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. എന്നാൽ, കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി രൂക്ഷ വിമർശനത്തോടെ തള്ളുകയായിരുന്നു.

അതിനിടെ നിയമസഭ കൈയാങ്കളി കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളുകയും ചെയ്‌തിരുന്നു. കേസിൽ നീതിപൂർണമായ നടപടികൾ വേണമെങ്കിൽ സ്‌പെഷ്യൽ പ്രോസിക്യൂഷനെ നിയമിക്കണം എന്നായിരുന്നു ചെന്നിത്തല ഹർജിയിൽ ഉന്നയിച്ച ആവശ്യം. കേസ് മുന്നോട്ട് പോകുമ്പോൾ പാകപ്പിഴകൾ ഉണ്ടെങ്കിൽ അപ്പോൾ ആവശ്യം പരിഗണിക്കാം എന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

Also read : സ്‌പീക്കറുടെ കസേര തകർക്കുന്നത് മൗലികാവകാശമോ? സർക്കാരിനോട് ചോദ്യങ്ങളുമായി കെ. മുരളീധരൻ

Last Updated : Jul 6, 2023, 2:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.