ETV Bharat / state

അന്വേഷണ ഏജൻസികളെ മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് കെ. സുരേന്ദ്രൻ - NDA government

35 മുതൽ 40 വരെ സീറ്റ് പിടിച്ചാൽ കേരളത്തിൽ എൻഡിഎ സർക്കാരുണ്ടാക്കും എന്ന മുൻ നിലപാട് സുരേന്ദ്രൻ ആവർത്തിച്ചു.

അന്വേഷണ ഏജൻസികളെ മുഖ്യമന്ത്രി ഭയപ്പെടുന്നു  കെ. സുരേന്ദ്രൻ വാർത്ത  ഡോളർ കടത്ത് കേസ്  സ്വർണക്കടത്ത് കേസ്  ബിജെപി സംസ്ഥാന അധ്യക്ഷൻ  എൻഡിഎ സർക്കാർ  agency  gold smuggling case  dollar case  NDA government  k surendran news
അന്വേഷണ ഏജൻസികളെ മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്ന് കെ. സുരേന്ദ്രൻ
author img

By

Published : Mar 6, 2021, 2:36 PM IST

Updated : Mar 6, 2021, 2:56 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയും സർക്കാരും അന്വേഷണ ഏജൻസികളെ ഭയപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ പിടിയിലായവർ തന്നെയാണ് ഡോളർ കടത്തു കേസിലെയും പ്രതികൾ. സ്വപ്‌നയുടെ രഹസ്യ മൊഴിയുമായി ബന്ധപ്പെട്ട് കോടതിയിൽ സത്യവാങ്മൂലം നൽകിയത് ഡിജിപിയുടെ അപേക്ഷയെ തുടർന്നാണ്. സിപിഎം ഭാര്യാ വിലാസം പാർട്ടിയായി മാറി. കേന്ദ്ര ഏജൻസികളെ വിരട്ടി ഓടിക്കാൻ പറ്റുമെന്ന്‌ വിചാരിച്ചാൽ അത് നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന മീറ്റ് ദ പ്രസ് പരിപാടിയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രതികരണം.

കെ. സുരേന്ദ്രൻ

സീറ്റ് വിഭജന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാക്കും. നാളെ ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കുന്ന ചടങ്ങിൽ പ്രചരണ വാക്യം പുറത്തിറക്കും. 35 മുതൽ 40 വരെ സീറ്റ് പിടിച്ചാൽ കേരളത്തിൽ എൻഡിഎ സർക്കാരുണ്ടാക്കും എന്ന മുൻ നിലപാട് സുരേന്ദ്രൻ ആവർത്തിച്ചു. പി.സി. ജോർജുമായി ആശയവിനിമയം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച തീരുമാനം ആയിട്ടില്ല. മറ്റ് പ്രധാന വ്യക്തികളും എൻഡിഎ സീറ്റിനായി സമീപിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു.

Last Updated : Mar 6, 2021, 2:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.