ETV Bharat / state

പ്രവാസികാര്യത്തില്‍ കേന്ദ്രത്തിന് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പ്രവാസികൾ നേരിടുന്ന തൊഴിൽ തട്ടിപ്പുകൾ തടയുന്നതിലും കേന്ദ്രം ശ്രദ്ധിക്കുന്നില്ല. ഇതിൽ കേരളം മാതൃകാപരമായി ഇടപെടുന്നുണ്ട്. ഇത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പതിപ്പിക്കുന്നില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

author img

By

Published : Jan 2, 2020, 3:06 PM IST

Updated : Jan 2, 2020, 6:00 PM IST

തിരുവനന്തപുരം: പ്രവാസികാര്യങ്ങളില്‍ കേന്ദ്രത്തിന്‍റെ ഇടപെടലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി. രണ്ടാമത് കേരള സഭയുടെ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാറിനെ മുഖ്യമന്ത്രി വിമർശിച്ചത്. വിദേശങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ നിന്നും ധാരളം പണം രാജ്യത്ത് എത്തുന്നുണ്ട്. എന്നാൽ ഇവരുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പതിപ്പിക്കാറില്ല. പണം കേന്ദ്രത്തിനും പ്രവാസികളുടെ ക്ഷേമത്തിന്റെ ചുമതല സംസ്ഥാനത്തിനുമെന്ന നിലപാടാണ് കേന്ദ്രത്തിന്. ഇത് ശരിയല്ല. പ്രവാസികൾ നേരിടുന്ന തൊഴിൽ തട്ടിപ്പുകൾ തടയുന്നതിലും കേന്ദ്രം ശ്രദ്ധിക്കുന്നില്ല. ഇതിൽ കേരളം മാതൃകാപരമായി ഇടപെടുന്നുണ്ട്. ഇത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികാര്യത്തില്‍ കേന്ദ്രത്തിന് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്രത്തെ കൊണ്ട് ഒരു ദേശീയ കുടിയേറ്റ നയം രൂപീകരിപ്പിക്കാൻ കേരള സഭ ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് രാജ്യങ്ങൾ കുടിയേറ്റം അനായാസമാക്കിയപ്പോൾ ഇന്ത്യ കർക്കശമാക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്‍റെ വികസനത്തിന് കേരളസഭ മുതൽകൂട്ടായി. പ്രവാസികളുടെ ക്ഷേമത്തിനും കേരള സഭയിലൂടെ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശങ്ങളിലെ താഴ്ന്ന വരുമാനക്കാർക്കും പിൻതലമുറക്കും സഹായപദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞതും നേട്ടമാണ്. ഇത് തുടരണം. ലോക കേരള സഭ നിയമം യാഥാർഥ്യമാക്കണം. ആ ബില്ലിന്‍റെ പ്രാഥമിക കരട് പ്രതിനിധി സമ്മേളനം ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മൂന്ന് ദിവസമാണ് ലോക കേരളസഭയുടെ പ്രതിനിധി സമ്മേളനം നടക്കുക.

Intro:പ്രവാസികളുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പതിപ്പിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ
Body:രണ്ടാമത് കേരള സഭയുടെ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാറിനെ മുഖ്യമന്ത്രി വിമർശിച്ചത്. വിദേശങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ നിന്നും ധാരളം പണം രാജ്യത്ത് എത്തുന്നുണ്ട്. എന്നാൽ ഇവരുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പതിപ്പിക്കാറില്ല. പണം കേന്ദ്രത്തിനും പ്രവാസികളുടെ ക്ഷേമത്തിന്റെ ചുമതല സംസ്ഥാനത്തിനുമെന്ന നിലപാടാണ് കേന്ദ്രത്തിന്. ഇത് ശരിയല്ല. പ്രവാസികൾ നേരിടുന്ന തൊഴിൽ തട്ടിപ്പുകൾ തടയുന്നതിലും കേന്ദ്രം ശ്രദ്ധിക്കുന്നില്ല. ഇതിൽ കേരളം മാതൃകാപരമായി ഇടപെടുന്നുണ്ട്. ഇത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബൈറ്റ്

കേന്ദ്രത്തെ കൊണ്ട് ഒരു ദേശീയ കുടിയേറ്റ നയം രൂപീകരിപ്പിക്കാൻ കേരള സഭ ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് രാജ്യങ്ങൾ കുടിയേറ്റം അനായാസമാക്കിയപ്പോൾ ഇന്ത്യ കർക്കശമാക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ വികസനത്തിന് കേരളസഭ മുതൽകൂട്ടായി .
പ്രവാസികളുടെ ക്ഷേമത്തിനും കേരള സഭയിലൂടെ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശങ്ങളിലെ താഴ്ന്ന വരുമാനക്കാർക്കും പിൻതലമുറക്കും സഹായപദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞതും നേട്ടമാണ്.ഇത് തുടരണം. ലോക കേരള സഭ നിയമം യാഥാർത്യമാകണം. ആ ബില്ലിന്റ പ്രാഥമിക കരട് പ്രതിനിധി സമ്മേളനം ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മൂന്ന് ദിവസമാണ് ലോക കേരളസഭയുടെ പ്രതിനിധി സമ്മേളനം നടക്കുക. Conclusion:
Last Updated : Jan 2, 2020, 6:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.