ETV Bharat / state

'തന്നെ വിജയിപ്പിച്ചത് മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹമുള്ളവര്‍, എസ്‌ഡിപിഐ ബന്ധമെന്നത് പരിഹാസ്യം': രാഹുല്‍ മാങ്കൂട്ടത്തില്‍ - RAHUL MAMKOOTATHIL ABOUT BYELECTION

ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ഉപതെരഞ്ഞെടുപ്പ് വിജയത്തിന് കാരണം എസ്‌ഡിപിഐ ബന്ധമാണെന്ന വാദം പരിഹാസ്യമെന്നും കുറ്റപ്പെടുത്തല്‍. എസ്‌ഡിപിഐയുടെ ആഹ്ളാദ പ്രകടത്തിന്‍റെ ഉത്തരവാദിത്വം എങ്ങനെ യുഡിഎഫിന് ഏറ്റെടുക്കാനാകുമെന്നും ചോദ്യം.

Rahul Mamkootathil About Palakkad  Rahul Mamkootathil On Byelection  Rahul Mamkootathil On CPM And BJP  സര്‍ക്കാരിനെതിരെ രാഹുല്‍
Rahul Mamkootathil (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 27, 2024, 12:12 PM IST

പാലക്കാട്‌: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ തിളക്കമാർന്ന വിജയം എസ്‌ഡിപിഐയുമായി ഉണ്ടാക്കിയ ധാരണ മൂലമാണെന്ന ആരോപണം പരിഹാസ്യമാണെന്ന് നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. വർഗീയമായി ചിന്തിക്കുന്ന ആരുടേയും വോട്ട് വേണ്ടെന്ന് താനും യുഡിഎഫ് നേതാക്കളും തുടക്കം മുതല്‍ പറയുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബിലെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.

പാലക്കാട് നഗരത്തിൻ്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയം മാറ്റി വച്ച് നഗരസഭ ഭരണ സമിതിയുമായി സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിൻ്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് എസ്‌ഡിപിഐ പ്രകടനം നടത്തിയത് യുഡിഎഫിൻ്റെ അറിവോടെയല്ല. ഒരു സ്വതന്ത്ര സംഘടന സ്വന്തം ഇഷ്‌ട പ്രകാരം പ്രകടനം നടത്തിയാൽ എങ്ങനെയാണ് യുഡിഎഫിന് ഉത്തരവാദിത്വം ഏറ്റെടുക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് (ETV Bharat)

കോൺഗ്രസും എസ്‌ഡിപിഐയും സംയുക്ത പ്രകടനം നടത്തിയെന്ന് നുണപ്രചരണം നടത്താനാണ് സിപിഎമ്മും ബിജെപിയും ശ്രമിച്ചത്. ചില മാധ്യമങ്ങളും അങ്ങനെ പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഒരു വർഗീയ വാദിയുടേയും വോട്ട് വേണ്ട എന്ന് തങ്ങൾ തുടക്കം മുതൽ പറഞ്ഞിട്ടുണ്ട്. മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന പലരും തനിക്ക് വോട്ട് ചെയ്‌തിട്ടുണ്ട്. നേരത്തേ ബിജെപിക്ക് വോട്ട് ചെയ്‌തിരുന്നവരും സിപിഎമ്മിന് വോട്ട് ചെയ്‌തിരുന്നവരും അതിൽ ഉൾപ്പെടുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

വർഗീയ കാർഡ് കളിച്ച് എങ്ങനെയെങ്കിലും ജയിച്ചു കയറാനാണ് എൽഡിഎഫും ബിജെപിയും ശ്രമിച്ചത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്ന വിധത്തിൽ പത്രപ്പരസ്യം പോലും നൽകി. ജനം അത് തള്ളിക്കളഞ്ഞു. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം മൂലം എത്ര വോട്ട് കിട്ടി എന്ന് വിലയിരുത്തുന്നതിൽ കാര്യമില്ല.

വർഗീയ നിലപാട് തിരുത്തി ഒരാൾ കോൺഗ്രസിൽ ചേർന്നു എന്നതാണ് പ്രധാനം. ആർഎസ്‌എസ് സർസംഘചാലക് വർഗീയത ഉപേക്ഷിച്ച് വരികയാണെങ്കിൽ പോലും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ വിശാലമാണ് കോൺഗ്രസെന്നും രാഹുൽ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ പാലക്കാടിൻ്റെ വികസന പ്രവർത്തനങ്ങളിലായിരിക്കും ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫുമായും നഗരസഭ ഭരിക്കുന്ന ബിജെപിയുമായും ഇക്കാര്യത്തിൽ ഒരുമിച്ച് നീങ്ങുമെന്ന് നിയുക്ത എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Also Read: 'എൽഡിഎഫ് പത്ര പരസ്യം ബിജെപിയെ സഹായിക്കാൻ, അവര്‍ക്കൊന്നും സംഭവിക്കരുതെന്നാണ് സിപിഎം ആഗ്രഹം': രാഹുല്‍ മാങ്കൂട്ടത്തില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.