ETV Bharat / state

Thalassery Govt College Renamed തലശ്ശേരി ഗവ. കോളേജ് ഇനി കോടിയേരി സ്‌മാരക കോളേജ്

Kodiyeri Balakrishnan Memorial College കോളേജിന്‍റെ ഉന്നമനത്തിന് പൊതു പ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ആദരമായാണ് പേരുമാറ്റമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു

Thalassery Govt College Renamed  Kodiyeri Balakrishnan  Kodiyeri Balakrishnan Memorial College  തലശ്ശേരി ഗവ കോളേജ്  തലശ്ശേരി ഗവ കോളേജ് ഇനി കോടിയേരി സ്‌മാരക കോളേജ്  കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഗവ കോളേജ്  Kodiyeri Balakrishnan Memorial Govt College  തലശ്ശേരി എംഎൽഎ എ എൻ ഷംസീർ  Thalassery MLA AN Shamseer  കോടിയേരി ബാലകൃഷ്‌ണൻ
Thalassery Govt College Renamed
author img

By ETV Bharat Kerala Team

Published : Oct 18, 2023, 11:07 PM IST

തിരുവനന്തപുരം: തലശ്ശേരി ഗവ. കോളേജിന്‍റെ പേര് ഇനി മുതൽ കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഗവ. കോളേജ് (Kodiyeri Balakrishnan Memorial College) എന്നായി മാറും (Thalassery Govt College Renamed). നിയമസഭാ സ്‌പീക്കറും തലശ്ശേരി എംഎൽഎയുമായ എ.എൻ ഷംസീർ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു ഇതിനെ തുടർന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.

കോളേജിന്‍റെ ഉന്നമനത്തിന് പൊതു പ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ആദരമായാണ് പേരുമാറ്റമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വാർത്ത കുറിപ്പിലൂടെ പറഞ്ഞു.

ദീർഘകാലം സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ 2022 ഒക്ടോബർ 1 നായിരുന്നു അന്തരിച്ചത്. തലശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് കോടിയേരി ബാലകൃഷ്‌ണൻ നിയമസഭയിൽ എത്തിയത്. കോടിയേരി ബാലകൃഷ്‌ണൻ തലശ്ശേരി മണ്ഡലത്തിൽ നിന്ന് 1982, 1987, 2001, 2006, 2011 വർഷങ്ങളില്‍ ജയിച്ചാണ്‌ നിയമസഭയിലെത്തിയത്‌. 2006 ൽ വി.എസ് അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തരം-ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്‌തു.

വികലാംഗർ എന്ന പദം വേണ്ട; ഇനി ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ: സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഇനി മുതൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്‍റ്‌ലി ഏബിൾഡ് വെൽഫെയർ കോർപ്പറേഷൻ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടും.

വികലാംഗർ എന്നുള്ള പദപ്രയോഗം ഔദ്യോഗിക കാര്യങ്ങളിൽ നിന്ന് ഒഴിവാക്കാൻ മുമ്പുതന്നെ സാമൂഹ്യ നീതി വകുപ്പ് നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ കോർപ്പറേഷൻ ഡയറക്‌ടർ ബോർഡ് തീരുമാനമെടുത്ത് കേന്ദ്ര സർക്കാരിനു കീഴിലെ കമ്പനി മന്ത്രാലയത്തെ സമീപിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ അംഗീകാരം നിഷേധിക്കുകയായിരുന്നു. തുടർന്ന് പുനർനാമകരണം വേഗമാക്കാൻ സാമൂഹ്യനീതി വകുപ്പ് ശക്തമായ നിർദേശം കോർപ്പറേഷന് നൽകുകയും 2023 ഓഗസ്റ്റിൽ ചേർന്ന ഡയറക്‌ടർ ബോർഡ് യോഗം വീണ്ടും ഇതേ ആവശ്യം കേന്ദ്രസർക്കാറിനു കീഴിലെ കമ്പനി മന്ത്രാലയത്തിൽ ഓൺലൈനായി സമർപ്പിക്കുകയും ചെയ്‌തു. ഇതേത്തുടർന്നാണ് പുതിയ പേരിന് അംഗീകാരം.

സർക്കാർ, പൊതുവേദികളിൽ ഔദ്യോഗികമായി പൂർണ്ണമായും പുനർനാമകരണം നിലവിൽ വരാൻ ഡയറക്‌ടർ ബോർഡ് യോഗവും ജനറൽബോഡി യോഗവും വിളിച്ചു ചേർക്കണമെന്നും ഒക്ടോബർ 25ന് ഡയറക്‌ടർ ബോർഡ് യോഗം ചേർന്ന് തുടർന്ന് ജനറൽബോഡി യോഗവും വിളിച്ചുചേർത്ത് അടിയന്തരമായി പേരുമാറ്റ നടപടികൾ പൂർത്തീകരിക്കുമെന്നും സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

ALSO READ: നെഹ്‌റു മെമ്മോറിയല്‍ ഇനി മുതല്‍ പ്രധാനമന്ത്രി മ്യൂസിയം; പേരുമാറ്റി കേന്ദ്ര സര്‍ക്കാര്‍

ALSO READ: തമിഴ് റോക്കേഴ്‌സ്‌ ഒടുക്കം തമിഴ് ബ്ലാസ്റ്റേഴ്‌സ്‌ ; അറുക്കപ്പെടാതെ പൈറസിക്കണ്ണി, ഉലഞ്ഞ് സിനിമാലോകം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.