തിരുവനന്തപുരം: കൊച്ചി കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക്‌സ് മാനുഫാക്‌ചറിങ് ക്ലസ്റ്ററില്‍ ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ 690 രൂപയുടെ നിക്ഷേപ പദ്ധതിയുമായി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്). ഇതിനായുള്ള ധാരണാപത്രം ഒപ്പുവച്ചു. കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസും ടി.സി.എസ് കേരള വൈസ് പ്രസിഡന്‍റ് ദിനേഷ് പി. തമ്പിയുമാണ് ഒപ്പുവച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെയും വ്യവസായ മന്ത്രി പി. രാജീവിന്‍റെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ഇലക്‌ട്രോണിക് ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് ഐ.ടി - ഐ.ടി.ഇ.എസ് യൂണിറ്റിനായി 36.84 ഏക്കര്‍ സ്ഥലം ടി.സി.എസിന് അനുവദിച്ചു. 10,000 ത്തിനടുത്ത് തൊഴിലവസരങ്ങളാണ് ക്യാമ്പസ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ പ്രതീക്ഷിക്കുന്നത്.
2023 - 24 ല്‍ ആദ്യഘട്ടം പ്രവര്‍ത്തനമാരംഭിക്കും. ഇന്ത്യയിലും ആഗോളതലത്തിലും ഐ.ടി - ഐ.ടി.ഇ.എസ് മേഖലയില്‍ മികവ് തെളിയിച്ച സ്ഥാപനമാണ് ടി.സി.എസ്. 16 ലക്ഷം ചതുരശ്ര അടി പ്രദേശത്താണ് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുക. ഐ.ടി കോംപ്ളക്‌സിനായി 440 കോടി രൂപയും മറ്റ് അനുബന്ധ വികസനത്തിനായി 250 കോടി രൂപയുമാണ് ടി.സി.എസ് വകയിരുത്തിയിരിക്കുന്നത്.
ALSO READ: 'സി.പി.ഐ റിപ്പോര്‍ട്ടില്‍ പരാതിയില്ല, കാനത്തോട് ബഹുമാനം മാത്രം': ജോസ് കെ മാണി