ETV Bharat / state

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അൻവർ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്നു - താരിഖ് അൻവർ

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറിയുടെ അന്തരീക്ഷം ഉടലെടുത്തതോടെയാണ് പ്രശ്‌നങ്ങളിൽ അടിയന്തരമായി ഹൈക്കമാൻഡ് ഇടപെട്ടത്

Tariq Anwar in Kerala  defeat of the Congress  Tariq Anwar  കോൺഗ്രസിന്‍റെ തോൽവി  താരിഖ് അൻവർ  താരിഖ് അൻവർ കേരളത്തിൽ
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അൻവർ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്നു
author img

By

Published : Dec 27, 2020, 9:30 AM IST

Updated : Dec 27, 2020, 2:25 PM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവും സംസ്ഥാന കോൺഗ്രസിലെ പ്രശ്‌നങ്ങളും വിലയിരുത്താൻ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്നു. നാളെയും അദ്ദേഹം നേതാക്കളുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്‌ച നടത്തും. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ പൊട്ടിത്തെറിയുടെ അന്തരീക്ഷം ഉടലെടുത്തതോടെയാണ് പ്രശ്‌നങ്ങളിൽ അടിയന്തരമായി ഹൈക്കമാൻഡ് ഇടപെട്ടത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അൻവർ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്നു

നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ മുതിർന്ന നേതാക്കൾ തമ്മിലുള്ള പരസ്യ വാക്പോരും, നേതാക്കൾക്കെതിരെ വ്യാപകമായി പോസ്റ്ററുകൾ ഉയർന്നതും, സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെയുള്ള വ്യാപകമായ പരാതികളും ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നത്.

നേതൃമാറ്റം എന്ന ആവശ്യം ശക്തമാണെങ്കിലും മൂന്ന് മാസത്തിനകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ തുടർന്നേയ്ക്കും. അതേസമയം ഹൈക്കമാൻഡ് പ്രതിനിധിയുമായുള്ള കൂടിക്കാഴ്‌ചയിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ മുല്ലപ്പള്ളിയ്‌ക്കെതിരെ നേതാക്കൾ നിലപാട് സ്വീകരിക്കുമോ എന്നതും പ്രധാനമാണ്.

Last Updated : Dec 27, 2020, 2:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.