മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത പിണറായി വിജയന് ആശംസ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ദൃഢനിശ്ചയത്തിലൂടെയും നിരന്തരപ്രയത്‌നത്തിലൂടെയും സാമൂഹിക സമത്വത്തിനും സമാധാനത്തിനും അഭിവൃദ്ധിക്കുമുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ പിണറായി വിജയന് ഭാവുകങ്ങൾ നേരുന്നതായി മുത്തുവേൽ കരുണാനിധി സ്റ്റാലിൻ ട്വിറ്ററിലൂടെ അറിയിച്ചു.
-
Best wishes to my brother @vijayanpinarayi on his swearing in as @CMOKerala and I hope that his determination and perseverance will lead to social equality, peace and prosperity for the people.
— M.K.Stalin (@mkstalin) May 20, 2021 " class="align-text-top noRightClick twitterSection" data="
">Best wishes to my brother @vijayanpinarayi on his swearing in as @CMOKerala and I hope that his determination and perseverance will lead to social equality, peace and prosperity for the people.
— M.K.Stalin (@mkstalin) May 20, 2021Best wishes to my brother @vijayanpinarayi on his swearing in as @CMOKerala and I hope that his determination and perseverance will lead to social equality, peace and prosperity for the people.
— M.K.Stalin (@mkstalin) May 20, 2021
"കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍റെ സഹോദരൻ പിണറായി വിജയന് ആശംസകൾ. ദൃഢനിശ്ചയത്തിലൂടെയും നിരന്തരപ്രയത്‌നത്തിലൂടെയും ജനങ്ങളുടെ സാമൂഹിക സമത്വത്തിനും സമാധാനത്തിനും അഭിവൃദ്ധിക്കും അദ്ദേഹം കാരണമാകുമെന്ന് പ്രതീക്ഷ പങ്കുവക്കുന്നു," ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ കുറിച്ചു.
More Read: പിണറായി വിജയന്‍റെ രണ്ടാമൂഴത്തിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി
തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡിഎംകെ നേതാവിന് പിണറായി വിജയനും മുമ്പ് ആശംസ അറിയിച്ചിരുന്നു. കേരളീയരും തമിഴരും നൂറ്റാണ്ടുകളായി പുലർത്തുന്ന സഹോദരസ്നേഹത്തിന്‍റെ ആഴം ഇനിയും വർധിപ്പിക്കാമെന്ന് പ്രത്യാശിക്കുന്നതായും ഇന്ത്യക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്.