ETV Bharat / state

Swami Sachidanandha | 'വിശ്വാസികളുടെ മനസ് വേദനിപ്പിക്കരുത്, സ്‌പീക്കര്‍ക്ക് ഖേദം പ്രകടിപ്പിക്കാമായിരുന്നു': സ്വാമി സച്ചിദാനന്ദ - AN Shamseer controversial statement

എഎന്‍ ഷംസീറിന്‍റെ ഗണപതി വിവാദത്തില്‍ പ്രതികരണവുമായി ശിവഗിരിമഠം മഠാധിപതി സ്വാമി സച്ചിദാനന്ദ. വിഷയത്തില്‍ പ്രതിഷേധിക്കുന്നത് വിശ്വാസികളെന്നും സ്വാമി

Etv Bharat
Etv Bharat
author img

By

Published : Aug 4, 2023, 7:51 PM IST

തിരുവനന്തപുരം: ഗണപതി മിത്താണെന്ന സ്‌പീക്കര്‍ എഎന്‍ ഷംസീറിന്‍റെ പരാമര്‍ശം വിശ്വാസികളുടെ മനസിനെ മുറിവേല്‍പ്പിക്കുന്നതാണെന്ന് ശിവഗിരിമഠം മഠാധിപതി സ്വാമി സച്ചിദാനന്ദ. ഭക്തജനങ്ങളുടെ മനസിനെ വേദനിപ്പിക്കുന്ന പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു. നാക്ക് പിഴവ് ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കാമായിരുന്നുവെന്നും സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.

സ്‌പീക്കറുടെ പരാമര്‍ശത്തില്‍ വിശ്വാസികളുടെ പ്രതികരണമാണ് ഉണ്ടാകുന്നത്. അതിന്‍റെ ഭാഗമായാണ് പ്രതിഷേധങ്ങള്‍. അതുകൊണ്ട് തന്നെ പ്രതിഷേധിക്കുന്നവരെ കുറ്റം പറയാനാകില്ല. നിലവിലെ പ്രശ്‌നങ്ങളെ സമരസപ്പെടുത്തേണ്ട ഉത്തരവാദിത്തം ഭരിക്കുന്നവര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ തന്നെ അക്കാര്യം പരിശോധിക്കണം. സ്‌പീക്കര്‍ മാപ്പ് പറയണമെന്ന് പറയാന്‍ കഴിയില്ലെന്നും മാപ്പ് പറയുന്നത് സംബന്ധിച്ച് സിപിഎം ആലോചിക്കട്ടെയെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. കേരളത്തെ കലാപ കലുഷിതമാകുന്ന അവസ്ഥയിലേക്ക് വിഷയത്തെ എത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ ഒരു നിലപാട് വേണമോയെന്ന് എല്ലാവരും ചിന്തിക്കേണ്ടതാണ്. പ്രശ്‌ന പരിഹാരത്തിന് ശിവഗിരി മഠം മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ്. ഇക്കാര്യം ആവശ്യമെങ്കില്‍ അറിയിക്കേണ്ടവര്‍ അറിയിക്കണമെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.

എന്‍എസ്എസ് (നായര്‍ സര്‍വീസ് സൊസൈറ്റി) സ്വതന്ത്ര സംഘടനയാണ്. അവര്‍ അവരുടെ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ശബരിമല മോഡല്‍ പ്രക്ഷോഭം വരുമോയെന്ന് പറയാന്‍ കഴിയില്ലെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.

മനപൂര്‍വ്വമായി ഇത്തരമൊരു പരാമര്‍ശം സ്‌പീക്കര്‍ നടത്തുമെന്ന് കരുതുന്നില്ല. വിദ്യാര്‍ഥികളോട് സംസാരിക്കുമ്പോള്‍ സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു. പത്യേകിച്ചും വിശ്വാസത്തെ കുറിച്ചും ഗണപതിയെ കുറിച്ചും പറയുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമായിരുന്നു.

മിത്തുകളല്ല ശാസ്ത്രമാണ് ശരിയെന്ന് പറയുമ്പോഴും എന്ത് ശാസ്ത്രമാണ് ശരിയായിട്ടുള്ളതെന്ന് ഓര്‍ക്കണം. ഇടയ്ക്കിടെയ്ക്ക് മാറ്റം വരുന്നതല്ലേ ശാസ്ത്രം. ഇന്നലെ ഒരു ശാസ്ത്രജ്ഞന്‍ ഒരു കാര്യം പറയാം , ഇന്നുവരുന്ന ശാസ്ത്രജ്ഞന്‍ മറ്റൊരു കാര്യം പറയാം, നാളെ വരുന്ന ശാസ്ത്രജ്ഞന്‍ വേറൊരു കാര്യം പറയാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവയെ പറ്റി പറയുമ്പോള്‍ ഏറെ ശ്രദ്ധ വേണം.

ശാസ്ത്രമാണ് ആത്യന്തികമായി ശരിയെന്ന് ഗുരുദര്‍ശനം പറയുന്നില്ല. ശാസ്ത്ര ബോധം ശാശ്വതമല്ലെന്നും എന്നാല്‍ അത് കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വിവാദങ്ങളില്‍ സ്‌പീക്കര്‍ ഖേദം പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നതാണ് ശിവഗിരി മഠത്തിന്‍റെ അഭിപ്രായമെന്നും സ്വമി സച്ചിദാനന്ദ വ്യക്തമാക്കി.

സ്‌പീക്കറുടെ മിത്ത് പരാമര്‍ശം: ഇക്കഴിഞ്ഞ ജൂലൈ 21നാണ് സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ വിവാദം ഉയരാനിടെയായ പരാമര്‍ശം നടത്തിയത്. കുന്നത്തുനാട് ജിഎച്ച്എസ്‌എസില്‍ നടന്ന വിദ്യാജ്യോതി പരിപാടിക്കെത്തിയ സ്‌പീക്കര്‍ വേദിയില്‍ സംസാരിച്ച് കൊണ്ടിരിക്കെയായിരുന്നു പരാമര്‍ശം. പ്ലാസ്‌റ്റിക് സര്‍ജറി, വിമാനം, വന്ധ്യത ചികിത്സ എന്നിവയെല്ലാം ഹിന്ദു പുരാണങ്ങളില്‍ ഉണ്ടെന്നും ശാസ്‌ത്രത്തെ വിശ്വാസവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നുമായിരുന്നു സ്‌പീക്കര്‍ പറഞ്ഞത്.

താന്‍ പഠിക്കുന്ന കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ റൈറ്റ് ബ്രദേഴ്‌സ് എന്നായിരുന്നു മറുപടിയെന്നും എന്നാല്‍ ആദ്യം കണ്ടുപിടിക്കപ്പെട്ട വിമാനം പുഷ്‌പക വിമാനമാണെന്ന് തെളിയിക്കുന്നതിനുള്ള ശ്രമങ്ങളാണിപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗണപതിയും പുഷ്‌പക വിമാനങ്ങളും വെറും മിത്താണ്. ഹിന്ദുത്വ കാലത്തെ അന്തവിശ്വാസങ്ങള്‍ ഈ കാലഘട്ടത്തിലെ പുരോഗമനത്തെ പിന്നോട്ട് വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ തലവെട്ടി പ്ലാസ്‌റ്റിക് സര്‍ജറി നടത്തിയതാണ്. ഇത്തരം മിത്തുകള്‍ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. സ്‌പീക്കര്‍ നടത്തിയ ഈ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.