തിരുവനന്തപുരം : Essential Commodity Price Hike - വില പിടിച്ചുനിര്‍ത്താന്‍, 5919 ടണ്‍ അവശ്യ സാധനങ്ങള്‍ ഉടന്‍ സപ്ലൈകോ ഗോഡൗണുകളിലെത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ Minister GR Anil. അവശ്യ സാധനങ്ങളുമായി സപ്ലൈകോയുടെ മൊബൈല്‍ വാഹനങ്ങള്‍ 5 എണ്ണം ഓരോ ജില്ലകളിലും ആഴ്‌ചയില്‍ രണ്ടുദിവസം വീതം സഞ്ചരിക്കും. എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും സബ്‌സിഡി നിരക്കില്‍ ഈ വാഹനങ്ങളില്‍ നിന്ന് അവശ്യ സാധനങ്ങള്‍ വാങ്ങാവുന്നതാണ്
ALSO READ: OMIKRON :'നിലവില്‍ ആശങ്കപ്പെടേണ്ടതില്ല' ; ജാഗ്രതാനിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി
ഈ മാസം 30 മുതല്‍ ഈ സംവിധാനം നിലവില്‍ വരും. അതോടൊപ്പം അമിത വില ഈടാക്കുന്നത് തടയാന്‍ ലീഗല്‍ മെട്രോളജി വിഭാഗം കടകളില്‍ മിന്നല്‍ പരിശോധന നടത്തും. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ എല്ലാവരും സപ്ലൈകോ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. 13 ഇനം അവശ്യ സാധനങ്ങളാണ് സപ്ലൈകോ സബ്‌സിഡി ഇനത്തില്‍ വില്‍പ്പന നടത്തുന്നത്.
സപ്ലൈകോ വിലവിവരം
- പച്ചരി - 23 രൂപ
- മട്ട - 24 രൂപ
- ജയ - 25 രൂപ
- കുറുവ - 25 രൂപ
- പഞ്ചസാര - 22 രൂപ
- ചെറുപയര്‍ - 74രൂപ
- ഉഴുന്ന് - 66 രൂപ
- സാമ്പാര്‍ പരിപ്പ് - 65രൂപ
- മുളക്(അരകിലോ) - 75രൂപ
- മല്ലി(അര കിലോ) - 79രൂപ
- കടല - 43 രൂപ
- വെളിച്ചെണ്ണ(അര കിലോ) - 46രൂപ
- വന്‍പയര്‍ - 45 രൂപ