തിരുവനന്തപുരം: സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡയറക്‌ടർ എ.ഡി.ജി.പി സുദേഷ് കുമാറിനെ വിജിലൻസ് ഡയറക്‌ടറായി നിയമിച്ചു. വിജിലൻസ് ഡയറക്‌ടറായിരുന്ന അനിൽ കാന്തിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ.ജെ.തച്ചങ്കരി ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച് കെ.എഫ്.സി എംഡിയായ ഒഴിവിലാണ് വിജിലൻസ് ഡയറക്‌ടറായിരുന്ന അനിൽകാന്തിനെ ക്രൈംബ്രാഞ്ച് മേധാവിയാക്കുന്നത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് ഏബ്രഹാമിന് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. പൊലീസിലെ ദാസ്യപണി വിവാദത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുദേഷ് കുമാർ.
പൊലീസ് തലപ്പത്ത് അഴിച്ചുപണി; സുദേഷ് കുമാര്‍ വിജിലന്‍സ് മേധാവി - വിജിലൻസ് ഡയറക്‌ടർ
ക്രൈംബ്രാഞ്ച് മേധാവി ടോമിൻ.ജെ.തച്ചങ്കരി ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച് കെ.എഫ്.സി എംഡിയായ ഒഴിവിലാണ് വിജിലൻസ് ഡയറക്‌ടറായിരുന്ന അനിൽകാന്തിനെ ക്രൈംബ്രാഞ്ച് മേധാവിയാക്കുന്നത്.