ETV Bharat / state

ലൈഫ് പദ്ധതി; വെള്ളറടയിൽ സംഘർഷം - കോൺഗ്രസ്

ലൈഫ് പദ്ധതിയിൽ അഴിമതി ആരോപണം ഉന്നയിച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ സമരത്തിലാണ് സംഘർഷം

strike at vellarada panchayath  life  വെള്ളറട ഗ്രാമ പഞ്ചായത്ത്  കോൺഗ്രസ്  strike
ലൈഫ് പദ്ധതി; വെള്ളറടയിൽ സംഘർഷം
author img

By

Published : May 19, 2020, 12:34 PM IST

തിരുവനന്തപുരം: വെള്ളറട ഗ്രാമ പഞ്ചായത്തിലെ ലൈഫ് പദ്ധതിയിൽ അഴിമതി ആരോപണം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ സംഘർഷം. പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്‍റ് ശോഭ കുമാരിയെ തടഞ്ഞു. പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച് എത്തിയ ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങളും യൂത്തുകോൺഗ്രസ് പ്രവർത്തകരുടെ സമരത്തിൽ പങ്കെടുത്തു. ഈ സമയം പഞ്ചായത്ത് വാഹനത്തിൽ കയറാൻ പ്രസിഡന്‍റ് ശ്രമിച്ചതോടെ പ്രവർത്തകരും പ്രസിഡന്‍റും തമ്മിൽ ഉന്തും തളളും ഉണ്ടാകുകയും പ്രസിഡന്‍റ് നിലത്തു വീഴുകയും ചെയ്തു. പ്രസിഡൻറ് വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു.

ലൈഫ് പദ്ധതി; വെള്ളറടയിൽ സംഘർഷം

പ്രസിഡന്‍റിന്‍റെ വാർഡിലെ വിധവയായ യശോദക്ക് ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീടിന്‍റെ പണി പ്രസിഡന്‍റിന്റെ ഭർത്താവ് മോഹൻ കരാർ ഏറ്റെടുത്തതും, പദ്ധതിപ്രകാരം കോൺക്രീറ്റ് വീട് നിർമിക്കുന്നതിന് പകരം ഷീറ്റിട്ട് വീട് നിർമാണം പൂർത്തിയാക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് ആധാരം. സംഭവം വിജിലൻസിനെ കൊണ്ട് അന്വേഷിക്കണമെന്നും, പ്രസിഡന്‍റ് രാജിവെക്കണമെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്‌ട്രീയ കക്ഷികൾ സമരരംഗത്ത് എത്തിയിരുന്നു. അതേസമയം യശോദയുടെ മുടങ്ങിയ വീടു പണി പൂർത്തിയാക്കി നൽകാമെന്ന വാദവുമായി സിപിഎം പ്രവർത്തകർ രംഗത്ത് വന്നുവെങ്കിലും കരാർ ഏറ്റെടുത്തവർ പണി പൂർത്തിയാക്കി നൽകണമെന്ന നിലപാടിൽ കോൺഗ്രസ് പ്രവർത്തകർ ഉറച്ചു നിന്നു. മോഹനനെ കൊണ്ട് യശോദക്ക് പണി പൂർത്തിയാക്കി നൽകാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന സ്വീകരിക്കുമെന്ന പൊലീസിന്‍റെ ഉറപ്പിന്മേലാണ് സമരക്കാർ പിരിഞ്ഞുപോയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.