ETV Bharat / state

സംസ്ഥാനങ്ങൾക്ക് നിലപാട് സ്വീകരിക്കാൻ കഴിയുന്നില്ലെന്ന് സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ - States cannot take their own interests

നിലവിലെ സാമ്പത്തിക കാര്യങ്ങള്‍ രാജ്യത്തെ ശക്തിപ്പെടുത്തുകയാണോ ദുർബലപ്പെടുത്തുകയാണോ എന്ന് പരിശോധിക്കണമെന്ന് സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ ആവശ്യപ്പെട്ടു

സംസ്ഥാനങ്ങൾക്ക് നിലപാട് സ്വീകരിക്കാൻ കഴിയുന്നില്ലെന്ന് സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍
author img

By

Published : Oct 23, 2019, 5:43 PM IST

Updated : Oct 23, 2019, 7:58 PM IST

തിരുവനന്തപുരം: ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങളെ നിഷ്പ്രഭമാക്കുന്ന സമീപനമാണ് രാജ്യത്തുണ്ടാകുന്നതെന്ന് സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍. സംസ്ഥാനങ്ങൾക്ക് സ്വന്തം താല്‍പര്യങ്ങളിൽ നിലപാട് സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടന്ന പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്‌പീക്കര്‍. നിലവിലെ സാമ്പത്തിക കാര്യങ്ങള്‍ രാജ്യത്തെ ശക്തിപ്പെടുത്തുകയാണോ ദുർബലപ്പെടുത്തുകയാണോ എന്ന് പരിശോധിക്കണം. യുണിസെഫുമായി സഹകരിച്ചാണ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചത്. യുണിസെഫ് തമിഴ്‌നാട് - കേരള മേഖല സോഷ്യൽ പോളിസി മേധാവി ഡോ. പിനകി ചക്രബർത്തി മുഖ്യ പ്രഭാഷണം നടത്തി. സിപിഎസ്‌ടി സർട്ടിഫിക്കറ്റ് കോഴ്‌സിലെ അഞ്ചാമത്തെ ബാച്ചിലെ റാങ്ക് ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും സ്‌പീക്കര്‍ വിതരണം ചെയ്തു.

Intro:ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങളെ നിഷ്പ്രഭമാക്കുന്ന സമീപനമാണ് രാജ്യത്തുണ്ടാകുന്നതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സംസ്ഥാനങ്ങൾക്ക് സ്വന്തം താത്പര്യങ്ങളിൽ നിലപാട് സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലെന്നും അദ്ദേഹം വ്യക്തമാക്കി.Body:കേരള നിയമസഭയുടെ സെൻറർ ഫോർ പാർലമെൻററി സ്റ്റഡീസ് ആന്റ് ട്രെയിനിങിന്റെയും യുണിസെഫിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടന്ന പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. സ്പീക്കർ.നിലവിൽ നടക്കുന്ന സാമ്പത്തിക കാര്യങ്ങളിലെ പൊളിച്ചെഴുത്ത് രാജ്യത്തെ ശക്തിപ്പെടുത്തുകയാണോ ദുർബലപ്പെടുത്തുകയാണോ എന്ന് പരിശോധിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. കേന്ദ്രം അധികര പരിധിയുടെ മാനദണ്ഡൾ ലംഘിക്കപ്പെടുന്നതായും ഫെഡറൽ സംവിധാനത്തിൽ ഇത് ആശങ്കയുളവാക്കുന്നതായും സ്പീക്കർ വ്യക്തമാക്കി. സംസഥാനങ്ങൾക്ക് ഉണ്ടാകേണ്ട സവിശേഷം സംരക്ഷിക്കുന്നതിൽ കുറവ് വരുന്നു. ഫെഡറൽ സംവിധാനത്തിന് അടിത്തറയിളക്കുന്ന സമീപനം ദുർബലപ്പെടുത്തേണ്ടതുണ്ടും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. യുണിസെഫുമായി സഹകരിച്ചാണ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചത്. യുണിസെഫിന്റെ തമിഴ് നാട് - കേരള മേഖല സോഷ്യൽ പോളിസി മേധാവി ഡോ. പിനകി ചക്രബർത്തി മുഖ്യ പ്രഭാഷണം നടത്തി. സി. പി. എസ്. ടി സർട്ടിഫിക്കറ്റ് കോഴ്സിലെ ത്തഞ്ചാമത് ബാച്ചിലെ റാങ്ക് ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും സ്പീക്കർ വിതരണം ചെയ്തു.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരംConclusion:
Last Updated : Oct 23, 2019, 7:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.