തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി എസ്. സതീഷിനെ നിയമിച്ചു. പി. ബിജു അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് പുതിയ നിയമനം. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡൻ്റാണ് എസ്. സതീഷ്. യുവജന ക്ഷേമ ബോര്‍ഡിലേക്ക് പുതിയ അഗംങ്ങളേയും നിയമിച്ചിട്ടുണ്ട്. ജെയ്‌ക് സി. തോമസ്, എസ്. കവിത എന്നിവരാണ് യുവജനക്ഷേമ ബോര്‍ഡിലെ പുതിയ അംഗങ്ങള്‍.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളാണ് ജെയ്‌ക് സി. തോമസ്, എസ്. കവിത എന്നിവര്‍. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി.കെ സനോജിനെ യുവജനക്ഷേമ ബോര്‍ഡ് അംഗമായി നിലനിര്‍ത്തിയിട്ടുണ്ട്. കെ.ബിജു, മഹേഷ് കക്കത്ത്, പ്രവീണ്‍എസ്.ജി, സന്തോഷ് കാല എന്നിവരാണ് യുവജന ക്ഷേമ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍.