ETV Bharat / state

എൽഡിഎഫ്-യുഡിഎഫ് പിന്തുണയിൽ തിങ്കളാഴ്‌ച സംസ്ഥാനത്ത് ഹർത്താൽ ; ജനവിരുദ്ധമെന്ന് ബിജെപി - anti farm laws

തങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന വ്യാപാര സംഘടനകൾ ഹർത്താലിനെ പിന്തുണയ്‌ക്കില്ലെന്ന് ബിജെപി

state wide hartal on September 27 to express solidarity with the farmers protest  എൽഡിഎഫ്-യുഡിഎഫ് പിന്തുണയിൽ സംസ്ഥാനത്ത് ഹർത്താൽ  ജനവിരുദ്ധമെന്ന് ആരോപിച്ച് ബിജെപി  ഹർത്താൽ ജനവിരുദ്ധമെന്ന് ആരോപിച്ച് ബിജെപി  ഹർത്താൽ ജനവിരുദ്ധമെന്ന് ബിജെപി  ജനവിരുദ്ധം  anti people  hartal  hartal in kerala  solidarity with the farmers protest  hartal in kerala to express solidarity with the farmers protest  anti farm laws  കാർഷിക നിയമം
state wide hartal in kerala on September 27 to express solidarity with the farmers protesting the centres anti farm laws
author img

By

Published : Sep 26, 2021, 10:54 PM IST

തിരുവനന്തപുരം : ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്‌ച സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് പിന്തുണയിൽ ഹർത്താൽ.

കഴിഞ്ഞ നവംബറിൽ ആരംഭിച്ച കർഷക പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താനും വിപുലീകരിക്കാനും ലക്ഷ്യമിട്ട് സംയുക്ത കിസാൻ മോർച്ചയാണ് രാജ്യവ്യാപകമായി ഭാരത് ബന്ദ് പ്രഖ്യാപിച്ചത്.

എന്നാൽ കേരളത്തിലെ ഭരണകക്ഷിയായ എൽഡിഎഫും കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫും പിന്തുണയ്‌ക്കുന്ന ഹർത്താലിനെ ജനവിരുദ്ധമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്.

ഇരുമുന്നണികളും പിന്തുണയ്‌ക്കുന്ന സാഹചര്യത്തിൽ ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് ഐഎൻടിയുസി (INTUC) സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.

ആർഎസ്എസ് അനുബന്ധ ഭാരതീയ മസ്‌ദൂർ സംഘ് (ബിഎംഎസ്) ഒഴികെ മറ്റെല്ലാ വ്യാപാര സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസം വാഹനങ്ങൾ തടയുകയോ നിർബന്ധിതമായി കടകൾ അടയ്‌ക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: കേരളം 27ന് അടച്ചിടും; ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി ആചരിക്കും

അതേസമയം കേരളത്തിലെ കാർഷിക മേഖലയുടെ നാശത്തിന് ഉത്തരവാദികളായ എൽഡിഎഫും യുഡിഎഫും പഞ്ചാബിലെ കർഷകർക്ക് പിന്തുണയുമായി എത്തിയത് വിചിത്രമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആക്ഷേപിച്ചു.

പുതിയ കാർഷിക നിയമങ്ങൾ കേരളത്തിലെ കർഷകർക്കും ഗുണം ചെയ്യുന്നതാണ്. അതുകൊണ്ട് ബിജെപി അനുബന്ധ വ്യാപാര സംഘടനകൾ ഹർത്താലിനെ പിന്തുണയ്‌ക്കില്ല. പൊതുഗതാഗതം നിശ്ചലമാകുന്നത് സർക്കാർ ഓഫിസുകളുടെ പ്രവർത്തനങ്ങളെയും അതുവഴി പൊതുസമൂഹത്തെയും ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ: കർഷക സമരത്തിന് ഐക്യദാർഢ്യം ; സെപ്‌റ്റംബർ 27ന് കേരളത്തില്‍ എല്‍ഡിഎഫ് ഹർത്താൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.