തിരുവനന്തപുരം: ലോകയുക്തയെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സുമായി സംസ്ഥാന സര്‍ക്കാര്‍. ലോകായുക്തയുടെ അധികാരത്തില്‍ നിയന്ത്രണം കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. ഇതിനായി നിയനിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയ്ക്ക് അയച്ചു. ലോകയുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് ഓര്‍ഡിനന്‍സിലെ പുതിയ ഭേദഗതി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടാന്‍ നിയമം പ്രാബല്യത്തില്‍ വരും.
ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി മുഖ്യമന്ത്രി പിണറായി വിജനെതിരെയും കണ്ണൂര്‍ വിസി നിയമനത്തില്‍ ഇടപെട്ട് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പരാതിയില്‍ മന്ത്രി ആര്‍. ബിന്ദുവിനെതിരെയും വിധി വരുന്നതിനു മുമ്പാണ് സര്‍ക്കാര്‍ ലോകായുക്തയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്.
ALSO READ:മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഗവർണർ അയഞ്ഞു; സർവകലാശാല ഫയലുകൾ വീണ്ടും നോക്കി തുടങ്ങി
കണ്ണൂര്‍ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ശിപാര്‍ശ ചെയ്ത് മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ആരോപിച്ച് രമേശ് ചെന്നിത്തലയാണ് ലോകായുക്തയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നാല്‍ ലോകായുക്തയുടെ പ്രസക്തി തന്നെ പൂര്‍ണമായും നഷ്ടപ്പെടും. ഇതനുസരിച്ച് ലോകായുക്ത വിധി സര്‍ക്കാരിന് താൽപര്യമുണ്ടെങ്കില്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന അവസ്ഥായാണ് ഉണ്ടാക്കുക.
ഒന്നാം പിണറായി സര്‍ക്കാരില്‍ അവസാന സമയത്ത് മന്ത്രിയായിരുന്ന കെ.ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധി ഉണ്ടായിരുന്നു. ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടര്‍ന്ന് മന്ത്രി രാജിവച്ചു. ഇത്തരത്തിലുള്ള തിരച്ചടികള്‍ ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നു.