തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. വര്‍ക്കല ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ആര്യ കൃഷ്‌ണയെയാണ് (16) കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ (ജനുവരി ഒന്‍പത്) വൈകിട്ടാണ് സംഭവം.
സ്‌കൂളില്‍ നിന്നും വന്ന ശേഷം ആര്യ, വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ജീവനൊടുക്കിയത്. പഴയചന്ത ജങ്‌ഷനില്‍ പച്ചക്കറിക്കട നടത്തുന്ന ജയകൃഷ്‌ണന്‍, രത്‌നകുമാരി ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെ ആളാണ്. പഠിക്കാന്‍ മിടുക്കിയായിരുന്ന കുട്ടിയ്‌ക്ക് ക്രിസ്‌മസ് പരീക്ഷയില്‍ മാര്‍ക്ക് കുറവായിരുന്നു. ഇതിന്‍റെ വിഷമത്തിലാണ് ആര്യ വീട്ടിലേക്ക് പോയതെന്നാണ് അധ്യാപകരും പിടിഎ ഭാരവാഹികളും പറയുന്നു.
മൃതദേഹം ആദ്യം കണ്ടത് സഹോദരന്‍: സ്‌കൂളില്‍ നിന്നും വൈകിട്ട് ആര്യ കൃഷ്‌ണ അച്ഛന്‍റെ കടയില്‍ എത്തിയിരുന്നു. തുടര്‍ന്ന്, 5.30ന് കുട്ടിയുടെ സഹോദരന്‍ ആര്യയേയും കൂട്ടിക്കൊണ്ട് വീട്ടിലേക്ക് പോയി. അല്‍പ സമയത്തിന് ശേഷം തിരികെ കടയിലേക്ക് തന്നെ തിരിച്ചുപോയ സഹോദരന്‍, ആറുമണിയോടെ സ്‌കൂള്‍ വിട്ടെത്തിയ രണ്ടാമത്തെ അനുജത്തിയുമായി എത്തിയപ്പോള്‍ കിടപ്പുമുറി പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന്, വീട്ടിലെ ചായ്പ്പ് വഴി ചെന്നുനോക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ബന്ധുക്കളെ വിവരമറിയിച്ച് കുട്ടിയെ വര്‍ക്കല ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വര്‍ക്കല പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
ശ്രദ്ധിക്കുക... ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസികമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ബന്ധപ്പെടാന്‍ മടിക്കേണ്ട - 9152987821