തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥാണ് ഫല പ്രഖ്യാപനം നടത്തുക. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം വിദ്യാർഥികള്‍ക്ക് ഫലം അറിയാനുള്ള എല്ലാ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
'www.prd.kerala.gov.in, http:// keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in, http://sslchiexam.kerala.gov.in, http://thslchiexam.kerala.gov.in, http://thslcexam.kerala.gov.in, http://ahslcexam.kerala.gov.in' എന്നീ വെബ്‌സൈറ്റ് വഴിയും 'പിആര്‍ഡി ലൈവ്, സഫലം 2020' ആപ്പുകളിലൂടെയും ഫലം അറിയാം.
കൊവിഡ് അനിശ്ചിതത്വങ്ങള്‍ക്കിടെ പരീക്ഷ നടത്തി റെക്കോര്‍ഡ് വേഗത്തിലാണ് എസ്.എസ്.എല്‍.സി പലം പ്രഖ്യാപിക്കുന്നത്. ഇത്തവണ 4.22 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കൊവിഡ് കാരണം രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടന്നതെന്ന പ്രത്യേകതയുമുണ്ട്. മാര്‍ച്ച് മാസത്തില്‍ മൂന്ന് പരീക്ഷകള്‍ കഴിഞ്ഞപ്പോഴാണ് കൊവിഡ് പ്രതിസന്ധി രൂക്ഷമായത്. ഇതേ തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം മെയ് അവസാനമാണ് പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്. ജൂലൈ പത്തിന് ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കാനാണ് സര്‍ക്കാറിന്‍റെ തീരുമാനം.