ETV Bharat / state

എസ്‌എസ്‌എൽസി ചോദ്യപേപ്പര്‍ അഴിമതിയില്‍ ശിക്ഷ വിധിച്ചു; പ്രതികള്‍ക്ക് തടവും പിഴയും

author img

By

Published : Aug 12, 2022, 7:29 PM IST

2002 ൽ ചോദ്യപേപ്പര്‍ അച്ചടിച്ചതുമായി ബന്ധപ്പെട്ട്, സര്‍ക്കാരിന് ഒരു കോടി 32 ലക്ഷത്തിന്‍റെ നഷ്‌ടം വരുത്താന്‍ ഇടയാക്കി എന്നതാണ് കേസ്. മുൻ സംസ്ഥാന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ അടക്കമുള്ള പ്രതികൾക്കാണ് തടവും പിഴയും ശിക്ഷ

SSLC Question paper corruption case verdict  എസ്എസ്എൽസി ചോദ്യപേപ്പര്‍ അഴിമതി  എസ്എസ്എൽസി ചോദ്യപേപ്പര്‍ അഴിമതിയില്‍ ശിക്ഷ വിധിച്ചു  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news  2002 ല്‍ എസ്എസ്എൽസി ചോദ്യപേപ്പര്‍ അച്ചടിച്ചതില്‍ കേരള സര്‍ക്കാരിന് നഷ്‌ടം  SSLC Question paper corruption case in thiruvananthapuram
എസ്‌എസ്‌എൽസി ചോദ്യപേപ്പര്‍ അഴിമതിയില്‍ ശിക്ഷ വിധിച്ചു; പ്രതികള്‍ക്ക് തടവും പിഴയും

തിരുവനന്തപുരം: എസ്.എസ്.എൽ.സി ചോദ്യക്കടലാസ് അച്ചടിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ സംസ്ഥാന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ അടക്കമുള്ള പ്രതികൾക്ക് ഒന്‍പത് വർഷം തടവും പന്ത്രണ്ടര ലക്ഷം പിഴയും. മുൻ സംസ്ഥാന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ വി സാനു, മുൻ പരീക്ഷ ഭവൻ സെക്രട്ടറി എസ് രവീന്ദ്രൻ, പ്രിന്‍റേഴ്‌സ് ഉടമ അന്നമ്മ ചാക്കോ എന്നിവര്‍ക്കെതിരായാണ് ശിക്ഷ.

കേസിലെ നാലും, ആറും പ്രതികളായ എസ് രവീന്ദ്രൻ, വി സാനു എന്നിവർക്ക് നാല് വർഷവും രണ്ടാം പ്രതിയും പ്രിന്‍റേഴ്‌സ് ഉടമയുമായ അന്നമ്മ ചാക്കോയ്‌ക്ക്‌ അഞ്ച് വർഷവുമാണ് ശിക്ഷ. കേസിലെ ഒന്ന്, അഞ്ച്, ഏഴ് പ്രതികൾ മരണപ്പെട്ടിരുന്നു. തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്‌ജി സനിൽ കുമാറിൻ്റെതാണ് വിധി. 1975 മുതൽ 2000 വരെ വിശ്വനാഥൻ പ്രിന്‍റേഴ്‌സിനായിരുന്നു എസ്.എസ്.എൽ.സി ചോദ്യക്കടലാസ് അച്ചടിക്കായി സർക്കാർ നൽകിയിരുന്നത്. ഇതിന്‍റെ മുതലാളിമാരായിരുന്ന രാജൻ വർഗീസ് എ ചാക്കോയും, സുബ്രമണ്യവുമാണ് ഒന്നും, മുന്നും പ്രതികൾ. ഈ പ്രതികള്‍ മരണപ്പെട്ടതാണ്.

നഷ്‌ടം ഒരു കോടി 32 ലക്ഷം: 2000 ആയപ്പോൾ അച്ചടിക്കായി കൊൽക്കത്ത പ്രിന്‍റേഴ്‌സിന്, സർക്കാർ നൽകുകയുണ്ടായി. ഇത് വീണ്ടും 2002 ൽ മണി പ്രിന്‍റേഴ്‌സ് എന്ന വ്യാജ കമ്പനിയുടെ പേരിൽ പരീക്ഷ ഭവനിൽ ടെൻഡർ നൽകുകയും ഇത് സ്വാധീനം ഉപയോഗിച്ച് കരസ്ഥമാക്കുകയും ചെയ്‌തു. ഇതിലൂടെ സർക്കാരിന് ഒരു കോടി 32 ലക്ഷത്തിന്‍റെ നഷ്‌ടം സംഭവിച്ചു എന്നാണ് കേസ്. പരീക്ഷയുടെ ചോദ്യക്കടലാസ് അച്ചടിച്ചതിൽ കുറഞ്ഞ ടെന്‍ഡറാണ് നൽകിയതെന്ന് ചീഫ് സെക്രട്ടറിയുടെ മൊഴിയിൽ പറയുന്നു.

ചെന്നൈയിൽ ഒരു സ്വകാര്യ കമ്പനിക്ക് അച്ചടി നൽകിയത് സർക്കാരിന് ലാഭം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ്. അച്ചടിയുമായി ബന്ധപ്പെട്ട് ചെലവഴിച്ചിരുന്ന വൻ തുക കുറയ്‌ക്കുകയായിരുന്നു ലക്ഷ്യം. കണക്കുകൾ നോക്കി നടത്തേണ്ട അധികാരം പരീക്ഷാഭവൻ സെക്രട്ടറിക്കായിരുന്നു. സെക്രട്ടറി പരിശോധിച്ച് നൽകിയ ഫയലുകൾ ഒപ്പിടുക മാത്രമാണ് താൻ ചെയ്‌തതെന്നും ചീഫ് സെക്രട്ടറി കോടതിയിൽ മൊഴി നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.