ETV Bharat / state

ആഘോഷങ്ങളില്ലാതെ ശ്രീകൃഷ്‌ണ ജയന്തി

ആഘോഷം വീടുകളിൽ മാത്രമായി ചുരുക്കിയതിൻ്റെ ഭാഗമായി 'വീടൊരുക്കാം വീണ്ടെടുക്കാം വിശ്വ ശാന്തിയേകാം' എന്ന സന്ദേശവുമായാണ് ബാലഗോകുലത്തിൻ്റെ ശ്രീകൃഷ്‌ണ ജയന്തി ആലോഷം.

ശ്രീകൃഷ്‌ണ ജയന്തി  ആഘോഷം  കൊവിഡ്  ബാലഗോകുലം  sreekrishna jayanthi
ആഘോഷങ്ങളില്ലാതെ ശ്രീകൃഷ്‌ണ ജയന്തി
author img

By

Published : Sep 10, 2020, 1:31 PM IST

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ ശ്രീകൃഷ്‌ണ ജയന്തി. പതിവായി നടത്താറുള്ള ശോഭ യാത്രകൾ ഇല്ലാതെയാണ് ഇത്തവണ ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങൾ നടത്തുന്നത്. ആഘോഷം വീടുകളിൽ മാത്രമായി ചുരുക്കിയതിൻ്റെ ഭാഗമായി 'വീടൊരുക്കാം വീണ്ടെടുക്കാം വിശ്വ ശാന്തിയേകാം' എന്ന സന്ദേശവുമായാണ് ബാലഗോകുലത്തിൻ്റെ ശ്രീകൃഷ്‌ണ ജയന്തി ആലോഷം.

അതേസമയം ജന്മാഷ്‌ടമി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പൊതു സ്ഥലങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും പതാകകൾ ഉയർത്തി. സംസ്ഥാനത്തെ ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും വഴിപാടുകളും നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്തർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്കും ഇല്ല. ബാലഗോകുലത്തിൻ്റെ ആഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് വീടുകളിൽ കൃഷ്‌ണവേഷം കെട്ടിയ കുട്ടികൾ ദീപം തെളിയിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.