ETV Bharat / state

ദേശീയപാത വികസന വിഷയം: വിശദീകരണവുമായി ശ്രീധരൻ പിള്ള

വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള സിപിഎമ്മിന്‍റെ തന്ത്രങ്ങളുടെ ഭാഗമാണ് തനിക്കെതിരെയുള്ള ആരോപണങ്ങളെന്ന് ശ്രീധരന്‍പിള്ള.

ശ്രീധരൻ പിള്ളയുടെ പത്രസമ്മേളനം
author img

By

Published : May 8, 2019, 3:25 PM IST

Updated : May 8, 2019, 8:17 PM IST

തിരുവനന്തപുരം: ദേശീയപാത വികസനത്തിന് തടസ്സമുണ്ടാക്കുന്നതൊന്നും താനോ ബിജെപിയോ ചെയ്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ഇടത് സർക്കാർ ആസൂത്രിതമായി വിവാദമുണ്ടാക്കുകയാണ്. വര്‍ത്തമാന രാഷ്ട്രീയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള സിപിഎമ്മിന്‍റെ തന്ത്രങ്ങളുടെ ഭാഗമാണ് തനിക്കെതിരെയുള്ള പ്രചരണങ്ങള്‍.

ദേശീയപാത വികസന വിഷയം: വിശദീകരണവുമായി ശ്രീധരൻ പിള്ള

മുഖ്യമന്ത്രിയുടെ സംശയാസ്പദമായ വിദേശയാത്രയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ വിവാദമെന്നും ശ്രീധരൻപിള്ള ആരോപിച്ചു. വികസന രംഗത്ത് ഒന്നും നേടാൻ കഴിയാത്ത സംസ്ഥാനമാണ് കേരളം. ഇത്തരം വിഷയങ്ങളൊന്നും ചർച്ചയാകാതിരിക്കാനാണ് മാന്യമല്ലാത്ത പദ പ്രയോഗങ്ങളിലൂടെ തന്നെ അധിക്ഷേപിക്കുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിൽ ഇത്തരം രീതികൾ തെറ്റാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Intro:ദേശിയ പാതാ വികസന വിഷയത്തിൽ ബിജെപിയോ താനോ തടസ്സമുണ്ടാക്കുന്ന ഒരു പ്രവർത്തിയും ചെയ്തിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ആസൂത്രിതമായി വിവാദമുണ്ടാക്കുകയാണ് ഇടതു സർക്കാർ. മുഖ്യമന്ത്രിയുടെ സംശയാസ്പദമായ വിദേശയാത്രയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ വിവാദമെന്നും ശ്രീധരൻപിള്ള ആരോപിച്ചു.

Body:വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള സിപിഎമ്മിൻ്റെ തന്ത്രങ്ങളുടെ ഭാഗമാണ് താൻ ദേശിയപാതാ വികസനം തടസ്സപെടുത്തി എന്ന തരത്തിൽ ഇപ്പോഴുള്ള പ്രചരണങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. വികസന രംഗത്ത് ഒന്നും നേടാൻ കഴിയാത്ത സംസ്ഥാനമാണ് കേരളം. ഇത്തരം വിഷയങ്ങളൊന്നും ചർച്ചയാവാതിരിക്കാനാണ് മാന്യമല്ലാത്ത പദ പ്രയോഗങ്ങളിലൂടെ തന്നെ അധിക്ഷേപിക്കുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിൽ ഇത്തരം രീതികൾ തെറ്റാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം സംശയകരമായ ഒന്നാണെന്നും ശ്രീധരൻപിള്ള ആരോപിച്ചു. ബൈറ്റ് ഈതിനെല്ലാമുള്ള മറുപടി മെയ് 23ന് ജനം നൽകും. ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് അവരെ കാത്തിരിക്കുന്നത്. വിവാദമുണ്ടാക്കിയവർ ഉയർത്തി കാട്ടിയ കത്തിലെ അവസാന വരി ശ്രദ്ധിക്കണം. നിയമപരമായ പഴുതുകളുണ്ടെങ്കിൽ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടത്.തന്നെ കണ്ട് വിഷമം പറഞ്ഞ വർക്കായി സാഡിസ്റ്റ് ഇടപെടലല്ല മനുഷ്യത്തപരമായ ഇടപെലാണെന്ന നടത്തിയതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കേരളത്തിൽ വികസനം എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്നതിൻ്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ കത്ത് പുറത്ത് വിടണമെന്നും പിള്ള ആവശ്യപെട്ടു.

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : May 8, 2019, 8:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.