ETV Bharat / state

'പദ്‌മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍'; വരുമാനം ഓഡിറ്റ് ചെയ്യണമെന്ന് ഭരണസമിതി - അഭിഭാഷകൻ ആർ. ബസന്ത്

1.25 കോടി ക്ഷേത്രത്തിന്‍റെ പ്രതിമാസ ചെലവെന്നിരിക്കെ, 60 - 70 ലക്ഷമാണ് നിലവില്‍ ലഭിക്കുന്ന വരുമാനമെന്നും ഭരണസമിതി.

Sree Padmanabhaswamy Temple facing difficult times  offerings insufficient to meet expenses: Admin to SC  Sree Padmanabhaswamy Temple  kerala Padmanabhaswamy Temple  പദ്‌മനാഭസ്വാമി ക്ഷേത്രം  സാമ്പത്തിക പ്രതിസന്ധി  ക്ഷേത്രത്തിലെ പ്രതിമാസ ചെലവ്  അഭിഭാഷകൻ ആർ. ബസന്ത്  തിരുവനന്തപുരം വാര്‍ത്ത
'പദ്‌മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍'; വരുമാനം ഓഡിറ്റ് ചെയ്യണമെന്ന് ഭരണസമിതി
author img

By

Published : Sep 17, 2021, 4:24 PM IST

തിരുവനന്തപുരം: പദ്‌മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന് ക്ഷേത്ര ഭരണസമിതി സുപ്രീംകോടതിയില്‍. ക്ഷേത്രത്തിന്‍റെ ദൈനംദിന ചെലവുകൾക്ക് പണം നൽകേണ്ട ട്രസ്റ്റിന്‍റെ വരവുചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്നും ഭരണസമിതി കോടതിയില്‍ ഉന്നയിച്ചു.

1.25 കോടി രൂപയാണ് ക്ഷേത്രത്തിലെ പ്രതിമാസ ചെലവ്. എന്നാല്‍, നിലവിലെ വരുമാനം 60 - 70 ലക്ഷമാണ്. ഇക്കാരണത്താല്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സമിതിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് പറഞ്ഞു.

ഓഡിറ്റ് ഒഴിവാക്കണമെന്ന് ട്രസ്റ്റ്

കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ട്രസ്റ്റിന്‍റെ കഴിഞ്ഞ 25 വർഷത്തെ വരവുകള്‍ ഓഡിറ്റ് ചെയ്യണമെന്നും അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു.

ALSO READ: നർക്കോട്ടിക് ജിഹാദ് വിവാദം: മതനിരപേക്ഷത നിലനിർത്താൻ സർക്കാർ ഇടപെടൽ നിർദേശിച്ച് സിപിഎം

ഓഡിറ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ട്രസ്റ്റ് സമർപ്പിച്ച അപേക്ഷയെ, ഭരണസമിതി എതിര്‍ത്തു. ഈ വിഷയം സുപ്രീംകോടതി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റിവച്ചു.

ഭരണസംവിധാനത്തിൽ യാതൊരു പങ്കുമില്ല. 1965 ൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയാണ് ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. കുടുംബം ഉൾപ്പെടുന്ന ക്ഷേത്രത്തിലെ പൂജകൾക്കും ആചാരാനുഷ്‌ഠാനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ മാത്രമാണ് ട്രസ്റ്റ് രൂപീകരിച്ചതെന്നും മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.