ETV Bharat / state

ശബരിമല മകരവിളക്ക് തിരക്ക്; ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ - ശബരിമല മകരവിളക്കിന് പ്രത്യേക ട്രെയിൻ

കൊല്ലത്തു നിന്നാണ് പ്രത്യേക സര്‍വീസ്. നാളെ (15.01.23) പുലര്‍ച്ചെ 3.15നാണ് ട്രെയിൻ പുറപ്പെടുക

special train to bengaluru from kollam  sabarimala  sabarimala pilgrimage  sabarimala pilgrims  special train to bengaluru  ശബരിമല മകരവിളക്ക് തിരക്ക്  sabarimala makarvilakku  ശബരിമല മകരവിളക്കിന് പ്രത്യേക ട്രെയിൻ സർവീസ്  ബെംഗളൂരുവിലേക്ക് നാളെ പ്രത്യേക ട്രെയിൻ  ശബരിമല മകരവിളക്കിന് പ്രത്യേക ട്രെയിൻ  പ്രത്യേക സര്‍വീസ്
പ്രത്യേക ട്രെയിൻ
author img

By

Published : Jan 14, 2023, 1:27 PM IST

തിരുവനന്തപുരം: ശബരിമല മകരവിളക്ക് തിരക്ക് കണക്കിലെടുത്ത് കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് സതേണ്‍ റയില്‍വേ. നാളെ (15.01.23) കൊല്ലത്ത് നിന്ന് പുലർച്ചെ 3.15നാണ് ട്രെയിൻ പുറപ്പെടുക. വൈകുന്നേരം 6.30ന് ബെംഗളൂരുവില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്.

മകരവിളക്ക് ദര്‍ശനത്തിന് ശേഷം എത്തുന്ന ഭക്തര്‍ക്ക് യാത്ര സംവിധാനം ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണിത്. ട്രെയിനിന് ചെങ്ങന്നൂരില്‍ 10 മിനിറ്റ് സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. അയ്യപ്പഭക്തര്‍ എത്താന്‍ സാധ്യതയുള്ള സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

സ്റ്റോപ്പ് അനുവദിച്ചിരിക്കുന്ന സ്റ്റേഷനുകൾ

കായംകുളം ജങ്ഷൻ03.50am - 03.52am
മാവേലിക്കര04.01am - 04.03am
ചെങ്ങന്നൂർ04.15am - 04.25am
തിരുവല്ല04.34am - 04.36am
ചങ്ങനാശ്ശേരി04.45am - 04.47am
കോട്ടയം05.00am - 05.05am
എറണാകുളം ടൗൺ06.20am - 06.25am
തൃശൂർ08.15am - 08.18am

പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഇറോഡ്, സേലം, കൃഷ്‌ണരാജപുരം എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ, സെക്കന്തരാബാദിലേക്ക് തിങ്കളാഴ്‌ച ഒരു പ്രത്യേക ട്രെയിനും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക ട്രെയിനുകളുടെ സീറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.