ETV Bharat / state

Special KSRTC Swift Hybrid Bus for Mandala sadas : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലസദസിന് രൂപമാറ്റം വരുത്തിയ കെഎസ്ആർടിസി ബസ് - Special KSRTC Swift Hybrid Bus for Mandala sadas

KSRTC Bus Modifying : സ്വിഫ്റ്റ് ജീവനക്കാരുടെ കരുതൽ ധനം ഉപയോഗിച്ച് വാങ്ങിയ ഹൈബ്രിഡ് നോൺ എ സി സീറ്റർ കം സ്ലീപ്പർ ബസാണ് രൂപമാറ്റം വരുത്തുന്നത്

Etv BharatKSRTC Bus Modifying  KSRTC Bus  മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലസദസ്  മണ്ഡലസദസ്  മണ്ഡലം സദസ് പരിപാടി  രൂപമാറ്റം വരുത്തിയ കെഎസ്ആർടിസി ബസ്  ഹൈബ്രിഡ് നോൺ എ സി സീറ്റർ കം സ്ലീപ്പർ ബസ്  മണ്ഡലസദസ് പരിപാടി  മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലസദസ്  A redesigned KSRTC bus for Mandala sadas  Special KSRTC Swift Hybrid Bus for Mandala sadas  KSRTC Swift Hybrid Bus
Special KSRTC Swift Hybrid Bus for Mandala sadas
author img

By ETV Bharat Kerala Team

Published : Oct 28, 2023, 10:02 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല സദസ് പരിപാടിക്കായി ഉപയോഗിക്കുന്നത് രൂപമാറ്റം വരുത്തിയ കെഎസ്ആർടിസി ബസ് (KSRTC Bus Modifying). സ്വിഫ്റ്റ് ജീവനക്കാരുടെ കരുതൽ ധനം ഉപയോഗിച്ച് വാങ്ങിയ ഹൈബ്രിഡ് നോൺ എ സി സീറ്റർ കം സ്ലീപ്പർ ബസാണ് രൂപമാറ്റം വരുത്തുന്നത്. സീറ്റുകളുടെ എണ്ണം കുറയ്‌ക്കുകയും എ സി സ്ഥാപിക്കുകയും ചെയ്യും (Special KSRTC Swift Hybrid Bus for Mandala sadas).

സ്വിഫ്റ്റ്‌ ബസുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കിഫ്‌ബി കരാർ നിലനിൽക്കുന്നതിനാലാണ് സ്വിഫ്റ്റ് ജീവനക്കാരുടെ കരുതൽ ധനം ഉപയോഗിച്ച് വാങ്ങിയ ഹൈബ്രിഡ് ബസ് രൂപമാറ്റം വരുത്തുന്നത്. ഇത്തരത്തിൽ രൂപമാറ്റം വരുത്തുന്നതിന് മാനേജ്മെന്‍റ് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ആകെ 48 സീറ്റുകൾ ഉള്ള ഹൈബ്രിഡ് നോൺ എ സി സീറ്റർ കം സ്ലീപ്പർ ബസിൽ ഇരുന്ന് യാത്ര ചെയ്യുന്നതിന് 28 സീറ്റുകളും 20 സ്ലീപ്പർ സീറ്റുകളുമാണ് ഉള്ളത്.

നിലവിൽ സ്ലീപ്പർ സീറ്റുകൾ മുകളിലാണ്. രൂപ മാറ്റം വരുത്തുമ്പോൾ മന്ത്രിമാരുടെ സൗകര്യം പരിഗണിച്ച് പുഷ്ബാക്ക് സീറ്റുകളുടെ എണ്ണം കുറച്ച് സ്ലീപ്പർ സീറ്റുകൾ താഴെ സജ്ജീകരിക്കും. വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ അധികാരികൾ തന്നെയാണ് ഈ കെടുകാര്യസ്ഥതയ്‌ക്കും കുടപിടിക്കുന്നതെന്നതാണ് വിരോധാഭാസം.

അതേസമയം സംസ്ഥാനത്ത് നവംബർ ഒന്നു മുതൽ ഫിറ്റ്നസിന് ഹാജരാക്കുന്ന സ്റ്റേറ്റ് ക്യാരേജ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ നിർബന്ധമായും സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിക്കണമെന്നും സീറ്റ് ബെൽറ്റും ക്യാമറയുമുള്ള വാഹനങ്ങൾക്ക് മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. ബസുടമകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാരുടെ രണ്ടാം ഗഡു ശമ്പള വിതരണത്തിനായി ധനവകുപ്പ് 20 കോടി അനുവദിച്ചതായി മന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പണം അനുവദിച്ച ശേഷവും പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് എന്തിനാണ് ചീഫ് ഓഫീസിൽ ഉപരോധം നടത്തിയതെന്ന് മന്ത്രി ചോദിച്ചു. രണ്ടാം ഗഡു വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 7 മുതലാണ് ടിഡിഎഫിന്‍റെ നേതൃത്വത്തിൽ ചീഫ് ഓഫിസ് ഉപരോധിച്ചത്. ജീവനക്കാരെ ഓഫിസിലേക്ക് കയറ്റി വിടാതെ നിലത്ത് പാവിരിച്ച് കിടന്നായിരുന്നു ഉപരോധം. ചീഫ് ഓഫിസിന്‍റെ രണ്ട് ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചിരുന്നു.

എന്നാൽ ടിഡിഎഫിന്‍റെ സമരത്തിൽ ദുരൂഹതയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ശമ്പളം നൽകുന്നതിന് വേണ്ടി ധനവകുപ്പ് ഇന്നലെ 20 കോടി അനുവദിച്ചെന്നും ആ പണം വിനിയോഗിച്ചുകൊണ്ട് കഴിഞ്ഞ മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു നൽകാനുള്ള തീരുമാനം ആയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ടിഡിഎഫിന്‍റെ നേതൃത്വത്തിൽ ചീഫ് ഓഫീസിൽ ഉപരോധം ഏർപ്പെടുത്തിയതിനാൽ ശമ്പളം നൽകൽ ഒരു ദിവസം കൂടി നീണ്ടു പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അനുവദിച്ച തുക ശമ്പളമായി നൽകാനുള്ള ഉദ്യോഗസ്ഥരെയാണ് തടഞ്ഞു വച്ചത്. ശമ്പള വിതരണം ഒരു ദിവസം കൂടി വൈകാൻ ഇടയാക്കിയത് കോൺഗ്രസിന്‍റെ സംഘടന ഇന്ന് നടത്തിയ ഉപരോധം ആണ്. ഇത്തരം തൊഴിലാളി സംഘടനകൾ തൊഴിലാളികൾക്ക് വേണ്ടിയല്ല നിൽക്കുന്നത് എന്ന് ബോധ്യമായില്ലേയെന്നും മന്ത്രി ചോദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.