തിരുവനന്തപുരം: കൊവിഡ് 19നെ തുടർന്ന് അവതാളത്തിലായ സംസ്ഥാനത്തെ സർവകലശാല പരീക്ഷകൾ ക്രമീകരിക്കാൻ സർക്കാർ വിദഗ്‌ധ സമിതിയെ നിയോഗിച്ചു. ലോക്ക് ഡൗൺ മൂലം മുടങ്ങിയ പരീക്ഷകളുടെയും അക്കാദമിക് പ്രവർത്തനങ്ങളുടെയും പുനഃക്രമീകരണവും അധ്യായന നഷ്‌ടം പരിഹരിക്കുന്നതിനുളള മാർഗങ്ങളും സമിതി പരിശോധിക്കും. ആസൂത്രണ ബോർഡംഗം ഡോ. ബി. ഇക്ബാലാണ് സമിതി ചെയർമാൻ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ കഴിഞ്ഞ ദിവസം വിളിച്ച വി.സിമാരുടെ യോഗത്തിൽ വിദഗ്‌ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചിരുന്നു.
സർവകലാശാല പരീക്ഷകൾ ക്രമീകരിക്കാൻ വിദഗ്‌ധ സമിതി - കെ.ടി ജലീൽ
പരീക്ഷകളുടെയും അക്കാദമിക് പ്രവർത്തനങ്ങളുടെയും പുനഃക്രമീകരണം സമിതി പരിശോധിക്കും