ETV Bharat / state

ആദിവാസികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ പ്രത്യേക ബോധവൽകരണം - ജനനി ജന്മരക്ഷ പദ്ധതി

നവജാത ശിശു മരണം കുറയ്‌ക്കുന്നതുൾപ്പെടെ ലക്ഷ്യമിട്ടുകൊണ്ടാണ് ബോധവൽകരണം. ഓഗസ്റ്റ് ഒമ്പത് മുതൽ 15 വരെയാകും പരിപാടി നടത്തുക.

Special awareness Program to ensure health care among tribals  awareness Program  Tribals  health care among Tribals  ആദിവാസികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ പ്രത്യേക ബോധവൽക്കരണം  നവജാത ശിശു മരണം  നവജാത ശിശു മരണം കുറയ്‌ക്കുക  ബോധവൽക്കരണം  ബോധവൽക്കരണ പരിപാടി  Tribals health care  ആദിവാസികളുടെ ആരോഗ്യ സംരക്ഷണം  ജനനി ജന്മരക്ഷ പദ്ധതി  ജനനി ജന്മരക്ഷ
ആദിവാസികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ പ്രത്യേക ബോധവൽകരണം
author img

By

Published : Aug 6, 2021, 1:21 PM IST

തിരുവനന്തപുരം: ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ബോധവൽകരണം ഏർപ്പെടുത്തുമെന്ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ. ഒരാഴ്‌ചത്തെ ബോധവൽകരണ പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. ഓഗസ്റ്റ് ഒമ്പത് മുതൽ 15 വരെ പരിപാടി നടത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

വിവിധ ആദിവാസി മേഖലയിൽ നിലവിൽ 16 മൊബൈൽ യൂണിറ്റുകളും അഞ്ച് അലോപ്പതി ഒപികളും പ്രവർത്തനത്തിലാണ്. ആവശ്യമെങ്കിൽ കൂടുതൽ സൗകര്യം ഇവിടെ ഒരുക്കും. നവജാത ശിശു മരണം ഇല്ലാതാക്കാൻ ജനനി ജന്മരക്ഷ പദ്ധതിയും, കമ്മ്യൂണിറ്റി കിച്ചനുകളും നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതികൾ ഫലപ്രദമാണോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ: നിയന്ത്രണങ്ങളിൽ മാറ്റമില്ല; നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ വാക്കൗട്ട്

അതേസമയം നവജാത ശിശുക്കളുടെ മരണം കൊലപാതകമായി കണക്കാക്കണം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വീഴ്ച്ചകൾക്ക് കാരണം നമ്മുടെ സിസ്റ്റത്തിന്‍റെ പ്രശ്‌നമാണ്. ശിശുമരണങ്ങളിൽ പരിഹാരം കാണാൻ കൃത്യമായ സംവിധാനം ഏർപ്പെടുത്തണം എന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്‍റെയും പ്രതികരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.