തിരുവനന്തപുരം : മാത്യു കുഴല്‍നാടന്‍റെ അവകാശലംഘന നോട്ടിസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്‌പീക്കര്‍ എംബി രാജേഷ്. മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു മാത്യു കുഴല്‍നാടൻ നോട്ടിസിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
പി ഡബ്ല്യു സി ഡയറക്‌ടർ ജെയ്‌ക് ബാലകുമാറിനെ മെന്‍ററെന്ന് വീണ വെബ്സൈറ്റില്‍ വിശേഷിപ്പിച്ചിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ സഭയില്‍ പറഞ്ഞിരുന്നു. ഇത് പച്ചക്കള്ളമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ വെബ്സൈറ്റിലെ പഴയ വിവരങ്ങള്‍ മാത്യു കുഴല്‍നാടന്‍ തന്നെ പുറത്തുവിട്ടെങ്കിലും മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
ഇതിനിടെയാണ് എംഎല്‍എ അവകാശലംഘന നോട്ടിസ് നല്‍കിയത്. ഇതിലാണ് സ്‌പീക്കര്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയത്.