ETV Bharat / state

സ്‌മാര്‍ട്ടാകും ഇനി സിറ്റികള്‍; ബജറ്റില്‍ നഗരവത്‌ക്കരണത്തിന് 300 കോടി - കിഫ്ബി

നഗരവത്‌കരണത്തിന് 300 കോടി. ഇടുക്കി, വയനാട്, കാസര്‍കോട് വികസനത്തിന് 75 കോടി. നഗരവത്‌ക്കരണത്തിനുള്ള തുകയില്‍ 100 കോടി കിഫ്ബിയിലൂടെ.

budget  smart city project in state budget  നഗരവത്‌ക്കരണത്തിന് 300 കോടി  budget Budget 2023 Live ട  economic survey 2023  budget session 2023  2023 കേരള ബജറ്റ്  രണ്ടാം പിണറായി സര്‍ക്കാര്‍ ബജറ്റ്  കെ എന്‍ ബാലഗോപാല്‍ ബജറ്റ്  സ്‌മാര്‍ട്‌സ് സിറ്റിക്ക് 300 കോടി
സ്‌മാര്‍ട്‌സ് സിറ്റിക്ക് 300 കോടി
author img

By

Published : Feb 3, 2023, 10:46 AM IST

Updated : Feb 3, 2023, 3:23 PM IST

തിരുവനന്തപുരം: നഗരവത്‌ക്കരണത്തിന് ഊന്നല്‍ നല്‍കി 2023ലെ സംസ്ഥാന ബജറ്റ്. നഗരവത്‌കരണത്തിന് 300 കോടി രൂപ വകയിരുത്തി. ഇടുക്കി, വയനാട്, കാസര്‍കോട് വികസനത്തിന് 75 കോടി വീതവും വകയിരുത്തി. കേരളത്തിലെ നഗരവത്‌ക്കരണവുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് അന്താരാഷ്‌ട്ര തലത്തിലുള്ള വിദഗ്‌ധരെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കമ്മിഷന്‍ രൂപീകരിക്കും.

ഇതിലൂടെ കേരളത്തിലെ ആറ് കോര്‍പറേഷനുകളുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിന് പദ്ധതി രൂപീകരിക്കും. പൈതൃക മേഖലകളുടെയും പരിസരങ്ങളുടെയും സംരക്ഷണം, കാല്‍നട യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പൊതു സ്ഥലങ്ങള്‍ സജ്ജമാക്കല്‍, സ്ഥലങ്ങളും വിനോദ സ്ഥലങ്ങളും സജ്ജമാക്കല്‍, ശുചിത്വം മെച്ചപ്പെടുത്തല്‍ തുടങ്ങിയവയാകും പദ്ധതിയുടെ ഘടകങ്ങള്‍. നഗരവത്ക്കരണത്തിനായി വകയിരുത്തിയ തുകയില്‍ 100 കോടി രൂപ കിഫ്‌ബി വഴിയാണ് അനുവദിക്കുക.

Last Updated : Feb 3, 2023, 3:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.