തിരുവനന്തപുരം: ശിവരഞ്ജിത്തും നസീമും ഉൾപെടെയുള്ളവർ പൊലീസ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയത് സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം. ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് പരിശോധന.
പിഎസ്‌സി നടത്തിയ കാസർകോട് ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ അഖിലിനെ കുത്തിയ ശിവരഞ്ജിത്ത് ഒന്നാം റാങ്കുകാരനും നസിം ഇരുപത്തിയെട്ടാം റാങ്കുകാരനുമാണ്. എന്നാൽ ഇവരുവരും ക്രമക്കേട് നടത്തി പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയെന്നാണ് ആരോപണം. കാസർകോട് പരീക്ഷാ കേന്ദ്രം വച്ച ഇവർ പരീക്ഷയെഴുതിയത് യൂണിവേഴ്സിറ്റി കോളജിലായിരുന്നു. ഇരുവർക്കും ക്യാമ്പസിലുള്ള സ്വാധീനം ഉപയോഗിച്ച് പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് സ്പെഷൽ ബ്രാഞ്ച് പരിശോധിക്കുന്നത്. യൂണിവേഴ്സിറ്റി പരീക്ഷയിലടക്കം മുമ്പും ഇവർ ക്രമക്കേട് നടത്തിയതായി വിദ്യാർഥികൾ പരാതിപ്പെടുന്നു. ഇക്കാര്യങ്ങളാണ് സ്പെഷ്യൽ ബ്രാഞ്ച് പരിശോധിക്കുന്നത്.
ശിവരഞ്ജിത്തിനും നസീമിനുമെതിരെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം - special-branch-
പിഎസ്‌സി നടത്തിയ കാസർകോട് ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയാണ് ഇരുവരും ഉയർന്ന റാങ്ക് നേടിയതെന്ന് ആരോപണം
തിരുവനന്തപുരം: ശിവരഞ്ജിത്തും നസീമും ഉൾപെടെയുള്ളവർ പൊലീസ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയത് സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം. ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് പരിശോധന.
പിഎസ്‌സി നടത്തിയ കാസർകോട് ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ അഖിലിനെ കുത്തിയ ശിവരഞ്ജിത്ത് ഒന്നാം റാങ്കുകാരനും നസിം ഇരുപത്തിയെട്ടാം റാങ്കുകാരനുമാണ്. എന്നാൽ ഇവരുവരും ക്രമക്കേട് നടത്തി പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയെന്നാണ് ആരോപണം. കാസർകോട് പരീക്ഷാ കേന്ദ്രം വച്ച ഇവർ പരീക്ഷയെഴുതിയത് യൂണിവേഴ്സിറ്റി കോളജിലായിരുന്നു. ഇരുവർക്കും ക്യാമ്പസിലുള്ള സ്വാധീനം ഉപയോഗിച്ച് പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് സ്പെഷൽ ബ്രാഞ്ച് പരിശോധിക്കുന്നത്. യൂണിവേഴ്സിറ്റി പരീക്ഷയിലടക്കം മുമ്പും ഇവർ ക്രമക്കേട് നടത്തിയതായി വിദ്യാർഥികൾ പരാതിപ്പെടുന്നു. ഇക്കാര്യങ്ങളാണ് സ്പെഷ്യൽ ബ്രാഞ്ച് പരിശോധിക്കുന്നത്.
Conclusion:ഇ ടിവി,ഭാരത്,തിരുവനന്തപുരം