ETV Bharat / state

അർണബ് ഗോസ്വാമിക്കെതിരെ ശശി തരൂർ എംപി നൽകിയ അപകീർത്തി കേസ് വീണ്ടും മാറ്റിവച്ചു - Shashi Tharoor

ഹൈക്കോടതി കേസ് നടപടികൾ സ്റ്റേ നിലനിൽക്കുകയാണെന്ന കാര്യം അഭിഭാഷകർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസ് നടപടികൾ മാറ്റിയത്

അർണബ് ഗോസ്വാമി  ശശി തരൂർ  അപകീർത്തി കേസ്  defamation case  Shashi Tharoor  Arnab Goswami
അർണബ് ഗോസ്വാമിക്കെതിരെ ശശി തരൂർ എം.പി നൽകിയ അപകീർത്തി കേസ് വീണ്ടും മാറ്റിവച്ചു
author img

By

Published : Jan 19, 2021, 12:22 PM IST

തിരുവനന്തപുരം: മാധ്യമ പ്രവർത്തകന്‍ അർണബ് ഗോസ്വാമിക്കെതിരെ ശശി തരൂർ എം.പി നൽകിയ അപകീർത്തി കേസ് മാറ്റിവച്ചു. ഹൈക്കോടതിയിൽ കേസ് നടപടികളിൽ സ്റ്റേ നിലനിൽക്കുകയാണെന്ന കാര്യം അഭിഭാഷകർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സുനന്ദ പുഷ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് അർണബ് നടത്തിയ ചാനൽ ചർച്ചയിൽ തനിക്കെതിരെ അപകർത്തികരമായ പരാമർശങ്ങൾ ഉണ്ടായിരുന്നു എന്നും കേസിന്‍റെ വിചാരണ പോലും ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ താൻ കുറ്റക്കാരനാണെന്ന് എങ്ങനെ ഒരു വ്യക്തിക്ക് പറയാൻ സാധിക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.