ETV Bharat / state

നികുതി വര്‍ധന: തെരുവിൽ പോർമുഖം തുറക്കുമെന്ന് ഷാഫി പറമ്പിൽ - tax proposal in kerala budget

സർക്കാരിന്‍റെ ഏകാധിപത്യ പ്രവണതയിലുള്ള പ്രവർത്തനങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ പറഞ്ഞു.

ഷാഫി പറമ്പിൽ  യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ  നികുതി നിർദ്ദേശങ്ങൾ  നികുതി നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷേധം  സർക്കാരിനെതിരെ പ്രതിഷേധം  ബജറ്റിനെതിരെ പ്രതിഷേധം  യൂത്ത് കോൺഗ്രസ് പ്രതിഷേധം  shafi parambil against tax proposal  shafi parambil against tax proposal in budget  kerala budget  kerala budget 2023  shafi parambil against tax hike  tax hike in kerala budget  tax proposal in kerala budget  protest against tax proposal in kerala budget
ഷാഫി പറമ്പിൽ
author img

By

Published : Feb 9, 2023, 12:24 PM IST

ഷാഫി പറമ്പിലിന്‍റെ പ്രതികരണം

തിരുവനന്തപുരം: ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ തെരുവിൽ പോർമുഖം തുറക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ. സാധാരണക്കാരായ ജനങ്ങളെ വിശ്വാസത്തിൽ എടുക്കാതെ മുന്നോട്ടുപോകുകയാണ് സർക്കാർ. ഇത് അംഗീകരിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഭരിക്കുകയല്ല സുഖിക്കുകയാണ് ചെയ്യുന്നതെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.

ഏകാധിപത്യ പ്രവണതയിലാണ് പ്രവർത്തനങ്ങൾ മുഴുവൻ. ഇതിനെതിരെ തെരുവിൽ സമരം ചെയ്യും. സംസ്ഥാന വ്യാപകമായിത്തന്നെ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അഹങ്കാരത്തിന്‍റെയും ധാർഷ്‌ട്യത്തിന്‍റെയും ഭാഷയ്ക്ക് തെരുവിൽ മറുപടി നൽകുമെന്നും ഷാഫി പറഞ്ഞു.

സഭയിലെ സത്യഗ്രഹ സമരത്തെയടക്കം പരിഹസിക്കുന്ന സർക്കാർ ഭരണം ഫിക്‌സ്‌ഡ് ഡെപ്പോസിറ്റ് അല്ലെന്ന് ഓർക്കണം. ഭരണം നഷ്‌ടപ്പെട്ട് പ്രതിപക്ഷത്തും എത്തും. അക്കാര്യം ഓർത്ത് പരിഹസിക്കണമെന്നും ഷാഫി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.