ETV Bharat / state

അക്രമം നടത്തിയിട്ടില്ല, ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കും: എസ്എഫ്‌ഐ

SFI Protest Against Governor: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ.

SFI Protest  SFI On Protest Against Governor  SFI Governor Arif Mohammed Khan  PM Arsho On SFI Protest  SFI Protest Against Governor  എസ്എഫ്‌ഐ  എസ്എഫ്‌ഐ ഗവര്‍ണര്‍ പ്രതിഷേധം  എസ്എഫ്ഐ ആരിഫ് മുഹമ്മദ് ഖാന്‍
SFI Protest Against Governor
author img

By ETV Bharat Kerala Team

Published : Dec 12, 2023, 11:03 AM IST

Updated : Dec 12, 2023, 12:04 PM IST

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ മാധ്യമങ്ങളോട്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് ഖാനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് എസ്എഫ്ഐ. സര്‍വകലാശാലകളില്‍ സംഘപരിവാര്‍ വല്‍ക്കരണം നടന്നാല്‍ സമരം ക്യാമ്പസുകളിലേക്കും വ്യാപിപ്പിക്കും. ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം ഇനിയും തുടരുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ.

ഇന്നലെ (ഡിസംബര്‍ 11) രാത്രിയിലാണ് തലസ്ഥാനത്ത് മൂന്നിടങ്ങളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് കരിങ്കൊടി കാണിച്ചത്. സര്‍വകലാശാലകളെ ഗവര്‍ണര്‍ കാവി വത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. ഈ പ്രതിഷേധങ്ങളിലാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.

ഗവര്‍ണറുടെ വാഹനത്തെ ആക്രമിക്കാന്‍ എസ്എഫ്ഐ ശ്രമിച്ചിട്ടില്ലെന്നും ആര്‍ഷോ പറഞ്ഞു. വാഹനത്തെ സ്പര്‍ശിക്കാതെ ജാഗ്രതയോടെ ആയിരിക്കും എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. ഗവർണർ എസ്എഫ്ഐ പ്രവർത്തകരെയാണ് ചീത്ത വിളിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഒരു തരത്തിലുള്ള അക്രമസംഭവവും എസ്‌എഫ്‌ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കരിങ്കൊടി പ്രതിഷേധത്തിന് പൊലീസിന്‍റെ സഹായമുണ്ടായി എന്ന ആരോപണത്തെ ആര്‍ഷോ നിഷേധിച്ചു.

രാജ്‌ഭവനില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് പോകുന്ന മൂന്ന് വഴികളിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എത്തിയതാണ്. പൊലീസുകാര്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു വിവരവും ചോര്‍ത്തി നല്‍കിയിരുന്നില്ല.

കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. പ്രതിഷേധിച്ച പ്രവർത്തകർ ഇപ്പോൾ ജാമ്യമില്ല വകുപ്പിൽ കസ്റ്റഡിയിലാണുള്ളത്. ഇനിയും പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാലകളിൽ സംഘപരിവാർവൽക്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കും. ഗവർണർ നോമിനെറ്റ് ചെയ്‌ത സെനറ്റ് മെമ്പർ മാരുടെ ലിസ്റ്റ് എവിടെ നിന്ന് കിട്ടി എന്ന് അദ്ദേഹം ഉത്തരം നൽകണം. യോഗ്യതകളെ മറികടന്നാണ് സെനറ്റിലേക്ക് ആളുകളെ നിയോഗിച്ചതെന്നും ആര്‍ഷോ ആരോപിച്ചു.

കെ സുരേന്ദ്രന്‍റേയും, കെ സുധാകരന്‍റെയും പ്രതികരണം ഏതെന്ന് മനസിലാക്കാൻ കഴിയുന്നില്ല. എസ്എഫ്‌ഐയുടെ പ്രതിഷേധത്തിന്‍റെ കാരണം ഇവർ മനസിലാക്കിയിട്ടില്ലേ എന്നും ആർഷോ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ കേരളത്തിന്‌ പുറത്ത് സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയേണ്ടത് ദേശീയ നേതൃത്വമാണെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കരിങ്കൊടി പ്രതിഷേധം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ കായികമായി നേരിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു (Governor On SFI Protest Against Him). പാളയം അണ്ടര്‍പാസ്, പേട്ട എന്നിവിടങ്ങളില്‍ വച്ചായിരുന്നു ഇന്നലെ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധമുണ്ടായത്. ഡല്‍ഹിയിലേക്ക് പോകുന്നതിന് വേണ്ടി ഗവര്‍ണര്‍ രാജ്‌ഭവനില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് സഞ്ചരിക്കുന്നതിനിടെ ആയിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി വീശിയത്

Read More : എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; ക്ഷുഭിതനായി ഗവര്‍ണര്‍, വകവരുത്താന്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്ന്‌ ആക്ഷേപം

Last Updated : Dec 12, 2023, 12:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.