തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ വ്യാജമദ്യം നിര്‍മിച്ച സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റില്‍. വെള്ളറട സ്വദേശി വിശാഖും സുഹൃത്ത് ചെമ്പൂര്‍ സ്വദേശി സിനിയുമാണ് ആര്യൻ കോട് പൊലീസിന്‍റെ പിടിയിലായത്. ഇവരിൽ നിന്ന് 400 ലിറ്റര്‍ കോടയും പണവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വർഷങ്ങൾക്ക് മുമ്പ് ഒറ്റശേഖരമംഗലം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വിശാഖ്. സിനിമ സീരിയൽ രംഗത്തെ ജൂനിയര്‍ ആര്‍ട്ടിസ്റ്റും നാടകനടിയുമാണ് പിടിയിലായ സിനി. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.
വ്യാജമദ്യ നിർമാണം; സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റില്‍ - വ്യാജവാറ്റ്
സിനിമ സീരിയൽ നടി സിനിയാണ് അറസ്റ്റിലായത്