തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ദി ഹിന്ദുവിൻ്റെ കേരള ബ്യൂറോ ചീഫുമായ എസ് അനിൽ രാധാകൃഷ്ണൻ (54) അന്തരിച്ചു. ബുധനാഴ്ച ഹൃദയാഘാതത്തെ തുടർന്ന് കുറവൻകോണത്തെ വീട്ടിലായിരുന്നു അന്ത്യം. ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി രാജേഷ് തുടങ്ങിയവർ അനുശോചിച്ചു.
Also Read: ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
പരേതനായ രാധകൃഷ്ണപിള്ളയുടെയും സതി ദേവിയുടെയും മകനാണ്. എസ്എസ് സിന്ധവാണ് ഭാര്യ, മകൻ എസ്എ നാരായണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.