ETV Bharat / state

ആശുപത്രിയിൽ കൂട്ടിരിപ്പുകാരനെ മർദിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍ - latest news

തിരുവനന്തപുരം മെഡിക്കൽ കോളജിൽ (Thiruvananthapuram Medical College) അമ്മയുടെ ചികിത്സക്കായി എത്തിയ യുവാവിനെയാണ് സെക്യൂരിറ്റി ജീവനക്കാർ (Security guards Thrash Bystander) സംഘം ചേർന്ന് മര്‍ദിച്ചത്

human rights commission files Suo moto case  Security Guards Thrash Bystander  Thiruvananthapuram Medical College controversy  മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു  കൂട്ടിരിപ്പുക്കാരനെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ചു  തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം  latest news
ആശുപത്രിയിൽ കൂട്ടിരിപ്പുക്കാരനെ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
author img

By

Published : Nov 20, 2021, 8:29 PM IST

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍(Thiruvananthapuram Medical College) രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാര്‍ വളഞ്ഞിട്ടുതല്ലിയ സംഭവത്തില്‍(Security Guards Thrash Bystander) സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍(Human Rights Commission) കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറും സിറ്റി പൊലീസ് കമ്മിഷണറും അന്വേഷണം നടത്തി മൂന്നാഴ്‌ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു.

Also Read: Kerala Bus Fare | സംസ്ഥാനത്ത് ബസ്‌ ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

ചിറയിന്‍കീഴ് സ്വദേശി അരുണ്‍ ദേവിനാണ് കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദനമേറ്റത്. രണ്ടാഴ്‌ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സുരക്ഷ ജീവനക്കാരും കൂട്ടിരിപ്പുകാരും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നതെന്ന് പരാതിയുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനാണ് കമ്മിഷന്‍ ഉത്തരവിട്ടത്.

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് നടപടി. പൊതുപ്രവര്‍ത്തകനായ ജോസ് വൈ.ദാസും കമ്മിഷന് പരാതി നല്‍കിയിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.